വടുതലയില്‍ കക്കൂസ് മാലിന്യം തള്ളുന്നു; നടപടി സ്വീകരിക്കാതെ അധികൃതര്‍
പൂച്ചാക്കല്‍: വടുതലയുടെയും അരൂക്കുറ്റിയുടെയും പ്രദേശത്തെ റോഡരികിലെ പാടത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. വടുതല ജമാഅത്ത് സ്കൂളിന് മുന്നിലൂടെ കാട്ടുപുറം പള്ളിയിലേക്കുള്ള റോഡിലാണ് സിഥിരമായി മാലിന്യം തള്ളുന്നത്. രാത്രി വലിയ വാഹനങ്ങളില്‍ എത്തിയാണ് മാലിന്യം തള്ളി സംഘം മുങ്ങുന്നത്.
റോഡിലൂടെ നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. കൂടാതെ കണ്ണന്തറപ്രദേശത്തും മാലിന്യം തള്ളുന്നതായി പ്രദേശവാസികള്‍ പറയുന്നു. സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയുടെ പരിസരത്തും മാലിന്യം നിറയുന്നുണ്ട്. ഇതുമൂലം രോഗികളും ദുരിതത്തിലാണ്. സ്കൂള്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ റോഡിലൂടെ മൂക്കുപൊത്തിയാണ് പോകുന്നത്. അരൂക്കുറ്റി പഞ്ചായത്തിലെ ഇടറോഡുകളുടെ അരികുകളിലും കുളങ്ങളിലും മാലിന്യം തള്ളുന്നുണ്ട്. അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."