HOME
DETAILS

പാലാ-റിവര്‍വ്യൂ റോഡ് രണ്ടാംഘട്ട നിര്‍മാണം ഉദ്ഘാടനം ചെയ്തു

  
backup
June 09 2018 | 05:06 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%be-%e0%b4%b1%e0%b4%bf%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%8d%e0%b4%af%e0%b5%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b0%e0%b4%a3%e0%b5%8d

 


പാലാ : പാലായുടെ ഗതാഗതക്കുരുക്കിന് പരിഹാരമായി സ്റ്റേഡിയം ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന റിവര്‍വ്യൂ റോഡ് കൊട്ടാരമറ്റം ജംഗ്ഷനിലേക്ക് നീട്ടുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഒരു കിലോമീറ്റര്‍ റോഡിന് 33.5 കോടി രൂപാ മുടക്കി കേരളത്തില്‍ നിര്‍മ്മിക്കുന്ന ഏക വന്‍കിട പദ്ധതിയാണ് പാലായിലെ റിവര്‍വ്യൂ റോഡ് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പാലായിലെ റോഡുകള്‍ കേരളത്തിന് മാതൃകയാണ്.
ഇതുപോലുളള റോഡുകള്‍ എല്ലാ മണ്ഡലത്തിലും ഉണ്ടാക്കുവാനാണ് വകുപ്പിന്റെ ശ്രമമെന്നും പുതിയ കാലഘട്ടത്തില്‍ പുതിയ നിര്‍മ്മാണം എന്നതാണ് സര്‍ക്കാര്‍ നയം ഇതിനായി ഗുണനിലവാരമുളള റോഡ് നിര്‍മ്മാണത്തിന് ആധുനിക ഉപകരണങ്ങളുടെ ലഭ്യത ഉറപ്പു വരുത്തേണ്ടത് ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഞാന്‍ മന്ത്രിയായിരിക്കുന്ന കാലഘട്ടത്തില്‍ തന്നെ ഈ റോഡ് പൂര്‍ത്തിയാക്കുമെന്ന് സുധാകരന്‍ പറഞ്ഞു. ഗതാഗത വികസനരംഗത്ത് വലിയ പരിവര്‍ത്തനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. റോഡ് നിര്‍മ്മാണത്തില്‍ വിദേശ കാര്യങ്ങളിലേതിന് തുല്യമായ സാങ്കേതികവിദ്യ നമ്മളും സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
കെ.എം. മാണി എം.എല്‍.എ. അധ്യക്ഷനായി. പാലായുടെ മുഖഛായ മാറ്റുന്ന നവീന രൂപകല്പനയോടുകൂടിയ റിവര്‍വ്യൂ റോഡ് നിര്‍മ്മാണമെന്ന് കെ.എം. മാണി പറഞ്ഞു. ഈ റോഡ് മുത്തോലി വരെ മീനച്ചിലാറിന്റെ തീരത്തുകൂടി നിര്‍മ്മിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജോസ് കെ. മാണി എം. പി. മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജോയി എബ്രാഹം എം. പി., നഗരസഭാദ്ധ്യക്ഷ പ്രൊഫ. സെലിന്‍ റോയി, ചീഫ് എഞ്ചിനീയര്‍ എം. എന്‍. ജീവരാജ്, ജനപ്രതിനിധികളായ പെണ്ണമ്മ ജോസഫ്, സിബി ഓടയ്ക്കല്‍, കുര്യാക്കോസ് പടവന്‍, ബിജി ജോജോ, ബീനാ ബേബി, റാണി ജോസ്, സണ്ണി മുണ്ടത്താനം, തോമസ് തെക്കേല്‍, ബൈജു പുതിയിടത്തുചാലില്‍, നേതാക്കളായ ഫിലിപ്പ് കുഴികുളം, ജെയ്‌സണ്‍ മാന്തോട്ടം, ബൈജു കൊല്ലംപറമ്പില്‍ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.പാലാ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് സംസ്ഥാനപാതയില്‍ കൊട്ടാരമറ്റത്ത് എത്തുംവിധമാണ് റോഡ് നിര്‍മ്മാണം. ഒരു കി. മി. പാലമാണ് നിര്‍ദ്ദിഷ്ഠ റോഡ് പദ്ധതിയില്‍ നിര്‍മ്മിക്കുക. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ 2.1 കി. മീ. ദൂരമുളള കേരളത്തിലെ ഏറ്റവും വലിയ റിവര്‍വ്യൂറോഡായി ഇതുമാറും. 12 മീറ്റര്‍ വീതിയിലുള്ള പാലത്തില്‍ രണ്ടു മീറ്റര്‍ വീതിയില്‍ വാക്‌വേ ഉണ്ടായിരിക്കും.
ധനകാര്യമന്ത്രി ആയിരുന്ന കെ.എം. മാണി എം.എല്‍.എ. 2013-ലെ ബജറ്റില്‍ റിവര്‍വ്യൂ റോഡ് എക്സ്റ്റന്‍ഷന് 10 കോടി രൂപ അഡ്വാന്‍സ് ആയി നീക്കിവച്ചത്. 2014-ല്‍ 12 ഭൂവുടമകള്‍ക്ക് 14 കോടി നല്‍കി. റവന്യു ഡിപ്പാര്‍ട്ടുമെന്റ് ഭൂമി ഏറ്റെടുത്ത് 2015-ല്‍ പി.ഡബ്ല്യു.ഡി.ക്ക് കൈമാറി. പി.ഡബ്ല്യു.ഡി. ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് നേരിട്ട് മണ്ണ് പരിശോധന നടത്തി എസ്റ്റിമേറ്റ് റിവൈസ് ചെയ്തു. നിര്‍മ്മാണ ചിലവ് കുറച്ച് അത്യാധുനിക സാങ്കേതികവിദ്യയും മനോഹാരിതയും കൂട്ടിച്ചേര്‍ത്ത് ആധുനിക രീതിയിലാണ് നിര്‍മ്മിക്കുന്നത്. 47.50 കോടി രൂപ മുതല്‍മുടക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago