പ്രവാസികളുടെ വിഷയം: സമസ്ത മുഖ്യമന്ത്രിക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു
കോഴിക്കോട് : ഇന്നലെ സമസ്തയുടെ നേതാക്കള്‍ വിദേശത്തെ സംഘടനാ പ്രതിനിധികളുമായും
പ്രവാസി വ്യവസായികളുമായും വീഡിയോ കോണ്‍ഫ്രന്‍സിലൂടെ കൊവിഡ് 19 മായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള മുഖ്യമന്ത്രിക്ക് പ്രത്യേക നിവേദനം നല്‍കാന്‍ യോഗത്തില്‍ നേതാക്കള്‍ തീരുമാനിച്ചിരുന്നു. അതിന്റെയടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം.
ബഹു. കേരള സംസ്ഥാന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ അവര്‍കള്‍ക്ക്
സര്‍,
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ
മുന്‍കരുതല്‍ നടപടികളുമായും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പരിപൂര്‍ണമായും സഹ
കരിച്ചത് അറിയാമല്ലോ. നിദാന്ത ജാഗ്രതയോടെ അങ്ങയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്ത
നങ്ങളും ജനങ്ങളുടെ പരിപൂര്‍ണ സഹകരണവുമാണ് സംസ്ഥാനത്ത് വൈറസ് വ്യാപനം തട
യിടാന്‍ സാധിച്ചത്. പ്രത്യേകം അഭിനന്ദിക്കുന്നു.
കോവിഡ്19 ന്റെ വ്യാപനം മൂലം വിദേശങ്ങളില്‍ കഴിയുന്ന നമ്മുടെ പ്രവാസി സമൂഹം
ഏറെ ഭീതിയിലും ആശങ്കയിലുമാണ് കഴിയുന്നത്. ഈ വിഷയത്തില്‍ താങ്കള്‍ കാണിക്കുന്ന
അതീവ ശ്രദ്ധയും ക്രേന്ദ്ര സര്‍ക്കാറില്‍ ചെലുത്തുന്ന സമ്മര്‍ദ്ദവും മനസ്സിലാക്കുന്നുണ്ട്.
കോവിഡ്19 മായി ബന്ധപ്പെട്ട ഗള്‍ഫ് രാഷ്ട്രങ്ങളിലെ പ്രവാസി സംഘടന നേതാക്കളു
മായും പൗര പ്രമുഖരുമായും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹ
മ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത
ജനറല്‍ സ്വെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ഇന്നലെ (14-04-2020)
വീഡിയോ കോണ്‍ഫ്രന്‍സ് വഴി ബന്ധപ്പെട്ടിരുന്നു. കൊറോണ വൈറസിന്റെ വ്യാപനം ഗുരുത
രമായ അവസ്ഥയില്‍ തന്നെയാണെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഓരോ രാഷ്ട്രവും അവ
രുടെ പരമാവധി സൗകര്യങ്ങള്‍ ഒരുക്കി ചികിത്സാ സംവിധാനം കാര്യക്ഷമമാക്കിയിട്ടുണ്ടെങ്കിലും
അവരുടെ കൈപിടിയില്‍ ഒതുങ്ങാത്തവിധം കാര്യങ്ങള്‍ കൈവിട്ടുപോവുമോ എന്ന് ഞങ്ങള്‍
ഭയപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിലേക്ക് എത്തുന്നതിന് മുമ്പ ക്രേന്ദ-സംസ്ഥാന സര്‍ക്കാ
റുകളുടെ ഭാഗത്ത് നിന്ന് അടിയന്തിരമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
1. മെഡിക്കല്‍ സംഘത്തെ അയക്കുക
ഓരോ രാജ്യത്തെയും ഭരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ആവശ്യമായ ഡോക്ടര്‍മാര്‍,
നഴ്‌സുമാര്‍, പാരാമെഡിക്കല്‍ വിഭാഗം, കൗണ്‍സിലര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരട
ങ്ങിയ ടീമിനെ അയക്കാന്‍ നടപടി സ്വീകരിക്കുക.
2. ഇന്ത്യക്കാര്‍ക്കിടയില്‍ രോഗം വ്യാപിച്ച ഹോട്ട സ്‌പോട്ട് ഏരിയകളില്‍ ക്വാറന്റൈന് വേണ്ടി
സംവിധാനമൊരുക്കുക.
3. നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന അത്യാവശ്യക്കാര്‍ക്ക് (വിസിറ്റിംഗ് വിസക്കാര്‍, തൊഴില്‍ രഹി
തര്‍, രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍) ഫ്‌ളൈറ്റ്, കപ്പല്‍ തുടങ്ങിയ സാധ്യമായ മാര്‍ഗ
ങ്ങള്‍ ഉപയോഗിച്ച് അടിയന്തിരമായി നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുക.
ഇതോടൊപ്പം നമ്മുടെ രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക് ഡൌണിനു
മുമ്പായി വീട്ടിലെത്താന്‍ കഴിയാതെപോയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാട്ടിലെത്താ
നുള്ള സംവിധാനമുണ്ടാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രവാസികള്‍ക്ക് ക്വാറന്റൈന വേണ്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സ്ഥാപ
നങ്ങള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്നും ആവശ്യമായി വരുന്ന പക്ഷം അവര്‍ക്കുവേണ്ട സേവന
പ്രവര്‍ത്തനങ്ങള്‍ക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പോഷക സംഘടനകളുടെ
സന്നദ്ധ വിഭാഗങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും അങ്ങയെ ഇതിനാല്‍ അറിയിച്ചു
കൊള്ളുന്നു.
സയ്യിദ് മുഹമ്മദ ജിഫ്രി മുത്തുക്കോയ തങ്ങള്‍
(പ്രസിഡണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."