HOME
DETAILS
MAL
കൊവിഡ്: കൊല്ലത്ത് ഗര്‍ഭിണിയടക്കം രണ്ടുപേര്‍ രോഗമുക്തരായി
backup
April 15 2020 | 10:04 AM
കൊല്ലം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുപേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഖത്തറില്‍ നിന്ന് എത്തിയ ഇട്ടിവ സ്വദേശിനിയും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ഓയൂര്‍ സ്വദേശിയുമാണ്
രോഗ മുക്തരായത്. ഇനി അഞ്ചു പേരാണ് കൊല്ലത്ത് ചികിത്സയിലുള്ളത്.
പാലക്കാടും കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേര്‍ ആശുപത്രി വിട്ടു. അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന സമഗ്ര സാമൂഹിക സര്‍വേക്ക് തുടക്കമായി. രോഗം ഏറ്റവും കൂടുതല്‍ പടര്‍ന്ന ആറു പഞ്ചായത്തുകളിലും രണ്ട് മുന്‍സിപ്പാലിറ്റി
കളിലെയും മുഴുവന്‍ വീടുകളിലും കയറിയാണ് വിവരശേഖരണം നടത്തുന്നത്. കൊവിഡ് ലക്ഷണങ്ങളുള്ളവരെ കണ്ടെത്തി സമൂഹ വ്യാപനം തടയുകയാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."