മാണിക്കെതിരേ കേസുമായി മുന്നോട്ട് പോകും: ബിജു രമേശ്
തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം മാണിക്കെതിരേ ബാര്‍കോഴ കേസുമായി മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്നും വ്യവസായി ബിജു രമേശ്. മാണിക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ് ലഭിച്ചെങ്കിലും കോടതി കേസ് തള്ളിയിട്ടില്ല. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയിട്ടുണ്ട്. അടുത്ത മാസം നാലിന് കോടതി ഇതില്‍ വാദം കേള്‍ക്കും. പണ്ട് മാണിക്കെതിരേ ഹരജി നല്കാന് മുന്നില്‍ നിന്നവരെയൊന്നും ഇപ്പോള്‍ കാണാനില്ല. ഇടതുമുന്നണി കണ്‍വീനറായിരുന്ന വൈക്കം വിശ്വന് കോടതി നോട്ടിസ് അയച്ചിട്ടും ഹരജി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ഇപ്പോള്‍ ഗ്രഹണം ബാധിച്ചിരിക്കുകയാണ്. ഇത്ര അധഃപതിക്കാന്‍ പാടില്ലായിരുന്നു. കേരളത്തില്‍ ഇപ്പോള്‍ പ്രതിപക്ഷമില്ലെന്നും അതിനാല്‍ ബി.ജെ.പിക്ക് നല്ലകാലമാണെന്നും ബിജു രമേശ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."