HOME
DETAILS
MAL
കാസര്‍കോട്ട് കരുണയില്ലാതെ പൊലിസ് പത്രവിതരണമടക്കമുള്ള അവശ്യസര്‍വിസുകള്‍ അനുവദിക്കുന്നില്ല
backup
April 17 2020 | 01:04 AM
കാസര്‍കോട്: അവശ്യസര്‍വിസുകള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞിട്ടും കാസര്‍കോട്ട് പൊലിസ് നടപടിയില്‍ മാറ്റമില്ല. പലയിടങ്ങളിലും പത്രവിതരണമടക്കമുള്ള അവശ്യസര്‍വിസുകള്‍ പൊലിസ് തടയുകയാണ്. ജില്ലയിലെ ഉള്‍പ്രദേശങ്ങളിലെ മിക്ക റോഡുകളും പൊലിസ് അടച്ചിട്ടുമുണ്ട്.
കഴിഞ്ഞ രണ്ടു ദിവസമായി ചെമ്മനാട് പഞ്ചായത്തിലെ ദേളി, മേല്‍പ്പറമ്പ് മേഖലകളില്‍ പത്രവിതരണക്കാരെയടക്കം പൊലിസ് തടയുകയാണ്. പത്രത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും പൊലിസ് കടത്തിവിട്ടില്ലെന്ന് വിതരണക്കാര്‍ പറയുന്നു.
കാസര്‍കോട്ടെ കൊവിഡ് സ്‌പെഷല്‍ ഓഫിസര്‍ അല്‍കേഷ് കുമാര്‍ ശര്‍മയുടെ നിര്‍ദേശമുണ്ടെന്നും ആരെയും കടത്തിവിടാനാകില്ലെന്നുമാണ് പൊലിസുകാര്‍ പറയുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. അവശ്യസാധനങ്ങള്‍ക്കായി പുറത്തിറങ്ങാമെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പ് ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ പൊലിസ് വിരട്ടി തിരിച്ചയക്കുകയാണെന്നും അവര്‍ പറയുന്നു.
ഉള്‍പ്രദേശങ്ങളിലെ ആശുത്രികളിലേക്ക് അടക്കമുള്ള റോഡുകള്‍ പൊലിസ് ബാരിക്കേടും കയറുകളും കൊണ്ട് തടസപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചെമ്മനാട് പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള റോഡുകള്‍ ഇത്തരത്തില്‍ അടച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പൊലിസ് ഇങ്ങനെ വഴി തടസപ്പെടുത്തിയാല്‍ കമ്മ്യൂണിറ്റി കിച്ചണ്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ജില്ലയുടെ പല പ്രദേശങ്ങളിലും ഡബിള്‍, ട്രിപ്പിള്‍ ലോക്കുകളാണ് നിലനില്‍ക്കുന്നത്. അവശ്യസാധനങ്ങള്‍ വാട്‌സ്ആപ്പിലൂടെ ആവശ്യപ്പെട്ടാല്‍ പൊലിസ് വീട്ടിലെത്തിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ വാട്‌സ്ആപ്പ് സന്ദേശം അയച്ചാല്‍ പലപ്പോഴും മറുപടി പോലും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."