HOME
DETAILS
MAL
ദക്ഷിണകൊറിയ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് ജയം
backup
April 17 2020 | 03:04 AM
സിയോള്‍: ലോകം മുഴുവന്‍ കൊവിഡ് ഭീതിയിലായിരിക്കുമ്പോഴും ദക്ഷിണകൊറിയയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും ഭരണകക്ഷിക്ക് അട്ടിമറി ജയവും. പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി 163 സീറ്റുകള്‍ നേടി വിജയിച്ചു. 300 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സഖ്യ കക്ഷിയായ പ്ലാറ്റ്ഫോം പാര്‍ട്ടി 17 സീറ്റുകള്‍ നേടി. ഇവരുടെ സീറ്റുകള്‍ കൂടി ലഭിക്കുന്നതിനാല്‍ 180 സീറ്റുകള്‍ ഭരണകക്ഷിക്ക് പാര്‍ലമെന്റില്‍ നേടാനാവും. 35 പാര്‍ട്ടികള്‍ മത്സര രംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും യുനൈറ്റഡ് ഫ്യൂച്ചര്‍ പാര്‍ട്ടിയും തമ്മിലായിരുന്നു പ്രധാന മത്സരം. ഫ്യൂച്ചര്‍ പാര്‍ട്ടി 103 സീറ്റുകള്‍ നേടി.
കൊവിഡ്-19 മായി ബന്ധപ്പെട്ട് മൂണ്‍ ജേ ഇന്‍ എടുത്ത കൃത്യമായ നടപടികളാണ് വിജയത്തിന് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനുവരിയില്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ തിരിച്ചടികളുണ്ടായിരുന്നു. ഒപ്പം ഉത്തരകൊറിയയുമായുള്ള ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ഇതിനാല്‍ ജനങ്ങള്‍ക്ക് ഭരണത്തില്‍ അസംതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ ഒരു ദിവസം 900 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നിടത്തു നിന്നും ദിവസം 30 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന തരത്തില്‍ മികച്ച സുരക്ഷാ നടപടികളാണ് ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. കടുത്ത സുരക്ഷാ മുന്‍കരുതലിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 14,000 പോളിങ് സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."