HOME
DETAILS

നിരോധിച്ചിട്ടും ഊത്തപിടിത്തം നിര്‍ബാധം

  
backup
June 10 2018 | 02:06 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%8a%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b4%bf-2

 



പൊന്നാനി: മത്സ്യങ്ങളുടെ പ്രജനന ദേശാന്തരഗമന പാതകളിലുള്ള ഊത്തപിടിത്തം എന്ന പേരിലറിയപ്പെടുന്ന മത്സ്യബന്ധനം നിരോധിച്ചിട്ടും നിയമം കര്‍ശനമാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല.
2010ലെ കേരള ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ ആക്ട് പ്രകാരമാണ് ഇത്തരം മത്സ്യബന്ധനം നിരോധിച്ചത്. ശുദ്ധജലങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നതിനുള്ള അവകാശം തദ്ദേശ സ്ഥാപനങ്ങള്‍ ലേലത്തിലൂടെയാണ് നല്‍കാറുള്ളത്. ലക്ഷങ്ങളുടെ ലാഭമാണ് രണ്ടുമൂന്ന് ദിവസം മാത്രമുള്ള ഊത്തപിടിത്തത്തിലൂടെ ലേലം എടുത്തവര്‍ നേടിയെടുക്കുന്നത്. ലേലം പിടിക്കുന്നവര്‍ പരമ്പരാഗതമായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ മീന്‍പിടിത്തം ഏല്‍പ്പിക്കുകയാണ് ചെയ്യാറ്. ലേലത്തിന്റെ മറവില്‍ ഊത്തപിടിക്കുന്നവരും വ്യാപകമായിട്ടുണ്ട്.
ലേലത്തിലൂടെ മത്സ്യബന്ധന കരാര്‍ ലഭിച്ചു എന്നത് ഊത്തപിടിക്കുന്നതിനുള്ള അനുമതിയായാണ് ഇവര്‍ കണക്കാക്കുന്നത്. നിയമപ്രകാരം ഊത്തപിടിക്കാനേ പാടില്ല എന്നതാണ്. മീന്‍പിടിക്കുന്നതിനുള്ള അവകാശം ലേലത്തിലൂടെ നേടിയെടുത്താലും ഊത്തപിടുത്തത്തിന് അവകാശമില്ല. ഇത് കാറ്റില്‍ പറത്തിയാണ് മത്സ്യങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുന്ന ഊത്തപിടുത്തം വ്യാപകമാവുന്നത്.
2010ലെ കേരള ഉള്‍നാടന്‍ ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ ആക്ടിന്റെ അപര്യാപ്തതകള്‍ മൂലം ഇത്തരം മത്സ്യബന്ധനത്തിനെതിരേ കര്‍ശനമായ നടപടിയെടുക്കാന്‍ കഴിയുന്നില്ലെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. ഇതിനാല്‍തന്നെ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യവും ശക്തമാണ്.
ശുദ്ധജല മത്സ്യബന്ധനം നടത്തുന്നവര്‍ തങ്ങളുടെ വലകള്‍ ജില്ലാ ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിയമമുണ്ട്. ഫിഷറീസ് ഡയറക്ടറാണ് വല ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കുന്നത്.
എന്നാല്‍ ബഹുഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും വല രജിസ്റ്റര്‍ ചെയ്യാന്‍ തയാറിയിട്ടില്ല. വലകള്‍ ഉപയോഗിച്ച് മീന്‍പിടിച്ചാല്‍ ഇവ പിടിച്ചെടുക്കാന്‍ അധികാരമുണ്ട്. എന്നാല്‍ ഇതൊന്നും അറിഞ്ഞതായി ഭാവിക്കുന്നേയില്ല അധികൃതര്‍. പിടിക്കപ്പെട്ടാല്‍ 15,000 രൂപ പിഴയും രണ്ടാമതും ആവര്‍ത്തിച്ചാല്‍ ആറ് മാസം തടവുമാണ് നിയമലംഘകര്‍ക്കുള്ള ശിക്ഷ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്‌റൂത്തിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍ 

International
  •  2 months ago
No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  2 months ago
No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago