HOME
DETAILS
MAL
കെ.എം ഷാജിക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് മുന്‍ സ്കൂള്‍ മാനേജര്‍
backup
April 17 2020 | 12:04 PM
കണ്ണൂര്‍: കെ.എം ഷാജി പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് അഴീക്കോട് മുന്‍ സ്കൂള്‍ മാനേജര്‍ പി.വി പത്മനാഭന്. പണം നല്‍കിയില്ലെന്ന് വിജിലന്‍സിന് മൊഴി നല്‍കിയതായി അദ്ദേഹം പറഞ്ഞു. കെ.എം ഷാജിയോ ലീഗ് നേതൃത്വമോ പണം ആവശ്യപ്പെട്ട് തന്നെ സമീപിച്ചിട്ടില്ല. ഇപ്പോള്‍ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും പി.വി പത്മനാഭന് പ്രതികരിച്ചു.
2018 വരെ സ്കൂള്‍ മാനേജറും നിലവിലെ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയിലും അംഗവുമാണ് പത്മനാഭന്.അഴീക്കോട് സ്കൂളിന് പ്ലസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി.
2017 -ല്‍ അഴീക്കോട് സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിക്കാന്‍ 25 ലക്ഷം രൂപ വാങ്ങി എന്ന പരാതിയില്‍ കെ.എം ഷാജി എംഎല്‍എക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."