HOME
DETAILS

ആയിരങ്ങള്‍ക്ക് ആശ്വാസമാകുന്ന മൂന്നാക്കലിലെ അരി വിതരണം

  
backup
June 10 2018 | 04:06 AM

%e0%b4%86%e0%b4%af%e0%b4%bf%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%ae-2


പാവപ്പെട്ടവര്‍ക്ക് അരി വിതരണം ചെയ്തു മാതൃകയുടെ വലിയ സന്ദേശമാണ് വളാഞ്ചേരിക്കടുത്ത് എടയൂര്‍ മൂന്നാക്കല്‍ ജുമുഅത്ത് പള്ളി നല്‍കുന്നത്. ആയിരക്കണക്കിനു പാവപ്പെട്ട കുടുംബങ്ങള്‍ക്കാണ് വര്‍ഷങ്ങളായി സൗജന്യമായി അരി വിതരണം ചെയ്യുന്നത്.
വിവിധ മഹല്ലുകളില്‍നിന്നായി ആയിരങ്ങളാണ് ഇവിടെയെത്താറുള്ളത്. ജില്ലയിലെ പുരാതന മസ്ജിദുകളിലൊന്നാണ് മൂന്നാക്കല്‍. നേര്‍ച്ചയായി ഇവിടെ വരുന്ന അരിയാണ് മലപ്പുറം, പാലക്കാട് ജില്ലകളിലെ ആയിരക്കണക്കിനു കുടുംബങ്ങളിലേക്കു വിതരണം ചെയ്യുന്നത്. 25 പഞ്ചായത്തുകളിലെ 160 മഹല്ലുകളില്‍നിന്നായി പതിനയ്യായിരം കുടുംബങ്ങള്‍ളിലേക്കാണ് പൈതൃകങ്ങളുടെ പുണ്യമുള്ള മൂന്നാക്കലിലെ അരിയെത്തുന്നത്.
വിവിധ ഉദ്ദേശ്യങ്ങള്‍ക്കായി വിശ്വാസികള്‍ മൂന്നാക്കലിലേക്കു നേര്‍ച്ചയായാണ് അരി നല്‍കുന്നത്. രണ്ടു ഞായറാഴ്ചകള്‍ കൂടുംതോറുമാണ് മൂന്നാക്കലിലെ അരിവിതരണം. എന്നാല്‍, റമദാനില്‍ എല്ലാ ഞായറാഴ്ചയിലുമുണ്ട്. ഗുണഭോക്താക്കളെ പ്രത്യേകം കാര്‍ഡ് നല്‍കി തെരഞ്ഞെടുത്തിട്ടുണ്ട്. ആദ്യ കാലത്ത് കഞ്ഞിവച്ചു പാവങ്ങള്‍ക്കു നല്‍കുകയായിരുന്നു പതിവ്. അരിയുടെ വരവ് വര്‍ധിച്ചതോടെയാണ് ഇതു വിതരണം ചെയ്യാന്‍ തുടങ്ങിയത്. റമദാന്‍ കാലമായാല്‍ അരി വിതരണത്തിന്റെ അളവും കൂടും.
ടണ്‍കണക്കിന് അരി ദാനമായി വിതരണം നടത്തുന്ന അപൂര്‍വ കാഴ്ചകൂടിയാണ് ഇവിടത്തേത്. വര്‍ഷങ്ങളായി തുടരുന്ന ഈ സംവിധാനം 1997 മുതലാണ് കാര്‍ഡ് സംവിധാനത്തിലേക്കു മാറിയത്. ഓരോ വര്‍ഷവും കാര്‍ഡുകള്‍ പുതുക്കിനല്‍കുകയും പുതിയ കാര്‍ഡുകള്‍ അനുവദിക്കുകയും ചെയ്യുന്നുണ്ട്. രണ്ടായിരം ചാക്ക് അരിയാണ് ഒരു ഞായറാഴ്ചത്തെ വിതരണം.
വിവിധ മതസ്ഥര്‍ക്കായി അരി വിതരണം നടത്തുന്ന ഇവിടെ മതസൗഹാര്‍ദത്തിന്റെ മഹനീയ മാതൃകകൂടിയാണ്.
പ്രസിദ്ധമായ മസ്ജിദിന് എഴുനൂറിലേറെ വര്‍ഷത്തെ പഴക്കമുണ്ട്. പൊന്നാനി മഖ്ദൂം കുടുംബത്തില്‍നിന്നാണ് ആദ്യകാലത്തെ മൂന്നാക്കലിലെ ഖാസിമാര്‍. ഏതാനും വര്‍ഷമായി പള്ളിയുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും ചുമതല വഖ്ഫ് ബോര്‍ഡ് ഏറ്റെടുത്തതോടെ അരിവിതരണം ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വഖ്ഫ് ബോര്‍ഡ് നേതൃത്വത്തിലാണ് നടന്നുവരുന്നത്. മൂന്നു ജുമുഅത്ത് പള്ളികള്‍, നിസ്‌കാരപ്പള്ളികള്‍, ഏഴു മദ്‌റസകള്‍, വാഫി കോളജ് എന്നിവ നടന്നുവരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  5 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago