മോഷ്ടാക്കള്‍ സി.സി.ടി.വി കാമറയില്‍ കുടുങ്ങി
കേളകം:ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ കുത്തിതുറന്ന് കൊള്ളയടിച്ച മോഷ്ടാക്കളുടെ ചിത്രം സി.സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി. ടൗണിലെ ജയഭാരതി ആര്യ വൈദ്യശാലയിലും പതഞ്ചലി സ്റ്റോറിലുമാണ് മോഷണം നടന്നത്.ഇവിടെ നിന്ന് 12000 രൂപ നഷ്ടപ്പെട്ടതായി കടയുടമ കേളകം പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കടകളുടെ പൂട്ട് തകര്‍ത്താണ് മോഷ്ടക്കാള്‍ പണം കവര്‍ന്നത്.രണ്ടംഗ സംഘമാണ് ഇതിനു പിന്നിലെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.കൂടാതെ സമീപത്തെ ഫ്‌ളൈവേ ടൂര്‍ ആന്‍ഡ് ട്രാവല്‍സ്,വേളുപുഴക്കല്‍ കണ്‍സ്ട്രക്ഷന്‍സ്,കാര്‍ ടെക്‌സ് വര്‍ക്ക് ഷോപ്പ് എന്നീ വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകര്‍ത്ത് മോഷണം ശ്രമവും നടത്തി. ഇതിനുപുറമേ കണിച്ചാറിലെ താമസമില്ലാതെ പൂട്ടിയിട്ട വീട്ടിലും മോഷണം നടത്തിയതായി പൊലിസ് പറഞ്ഞു.
ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് കേളകം എസ.്‌ഐ പി.അരുണ്‍ദാസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.കൂടുതല്‍ പരിശോധനയ്ക്കായി വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."