HOME
DETAILS

നെല്ലിയാമ്പതിയില്‍ കനത്തമഴ: ഗതാഗതം സ്തംഭിച്ചു; ടെലഫോണ്‍ ബന്ധം നിശ്ചലം

  
backup
June 10 2018 | 06:06 AM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d

 

നെല്ലിയാമ്പതി: ശക്തമായ മഴയെതുടര്‍ന്ന് ഇന്നലെ രാവിലെ നെന്മാറ നെല്ലിയാമ്പതി റോഡില്‍ ഗതാഗതം തടസപ്പെട്ടു. മരപ്പാലത്തിനുസമീപം രാവിലെ ആറു മണിയോടെ ചടച്ചിമരം റോഡിനു കുറുകെ കടപുഴകി വീണതുകാരണം നെല്ലിയാമ്പതിയിലേക്കുളള ഗതാഗതം ഉച്ചവരെ തടസ്സപ്പെട്ടു. രാവിലെ 4.30 നും, 5.30 നും, 6.45 നും പാലക്കാട് ഡിപ്പോയില്‍നിന്നും പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ്സുകളും, രാവിലെ 5.30 ന് കാരപ്പാറയില്‍നിന്നും പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ്സും, 6.30 മണിക്ക് നൂറടിയില്‍നിന്നും പുറപ്പെട്ട സ്വകാര്യബസ്സും ഗതാഗത തടസത്തില്‍ കുടുങ്ങി.
കനത്ത മഴ പെയ്തതുകാരണം യാത്രക്കാര്‍ക്ക് റോഡിനുകുറുകെ വീണ മരം വെട്ടി മാറ്റുവാന്‍ സാധിച്ചില്ല. കൂടാതെ വെളളിയാഴ്ച വൈകുന്നേരത്തോടുകൂടി പാടഗിരി ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ സംരക്ഷണം നിശ്ചലമായതോടെ നെല്ലിയാമ്പതികാര്‍ക്ക്ഉച്ചവരെ പുറംലോകവുമായി ബന്ധപ്പെടാനും സാധിച്ചില്ല. ഗതാഗത തടസ്സം സംബന്ധിച്ചുളള വിവരം നെല്ലിയാമ്പതികാര്‍ക്ക് ഫോണ്‍ ബന്ധമില്ലാത്തതുകാരണം അറിയാനും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ശനിയാഴ്ച ഉച്ചയോടെ മരം മുറിച്ചുമാറ്റി ഗതാഗതം തടസ്സം മാറ്റിയത്. ഫയര്‍ഫോഴ്‌സ് വരുമ്പോള്‍ കുണ്ടറചോലക്ക് സമീപം റോഡിനുകുറുകെ വീണ വേറൊരു മരം മുറിച്ചുമാറ്റിയതിനുശേഷമാണ് മരപ്പാലത്തിന് സമീപത്തെത്തി ചടച്ചിമരം മുറിച്ചുമാറ്റിയത്. ഇരുചക്രവാഹനങ്ങളും, ജീപ്പുകളും വീണുകിടക്കുന്ന മരത്തിന്റെ അടിയില്‍കൂടി കടന്നുപോയി. എന്നാല്‍ ബസ്സ് ഉള്‍പ്പടെയുളള വലിയ വാഹനങ്ങള്‍ക്ക് കടക്കാനും സാധിച്ചില്ല.


തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു


മണ്ണാര്‍ക്കാട്: ശക്തമായ കാറ്റും മഴയും. തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. കുമരംപുത്തൂര്‍ പളളിക്കുന്ന് തുടിക്കോടന്‍ അബുവിന്റെ വീടാണ് തകര്‍ന്നത്. ഉച്ചക്ക് ഒരുമണിയോടെ വീടിനോട് ചേര്‍ന്ന് കടപുഴകി വീടിന് മുകളിലൂടെ പതിക്കുകയായിരുന്നു. വീടിന്റെ മേല്‍ക്കൂര പാടെ തകര്‍ന്നു. ചുമരുകള്‍ക്കും വിളളലേറ്റിട്ടുണ്ട്. ആറുമാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ നാലുപേര്‍ വീടിനകത്തുണ്ടായിരുന്നു. വീടിനകത്തുണ്ടായിരുന്നവര്‍ അല്‍ഭുതകരമായാണ് രക്ഷപ്പെട്ടത്.


വീടിനുമേലെ മരം കടപുഴകി വീണ് വിദ്യാര്‍ഥിക്ക് പരുക്ക്


മുതലമട: ഇന്നലത്തെ ശക്തമായ കാറ്റിലും മഴയിലും വീടിനുമേലെ മരം കടപുഴകി വീണ് വിദ്യാര്‍ഥിക്ക് പരുക്ക്. മുതലമട കാടാംകുറിശ്ശിയില്‍ സുബ്രമണ്യന്റെ മകന്‍ സുധീഷിനാണ് പരുക്കേറ്റത്. വീടിനു സമീപത്തുള്ള പുളിമരമാണ് സുബ്രമണ്യന്റെ ഓടിട്ട വീടിനു മുകളിലേക്ക് വീണത്. മരം വീഴുന്ന സമയത്ത് സുധീഷ് പനി പിടിച്ച് വീടിനുള്ളില്‍ വിശ്രമിക്കുകയായിരുന്നു. വീട് പൂര്‍ണമായും നശിച്ചു . ഏകദേശം അഞ്ചുലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജില്ലയില്‍ തുടര്‍ച്ചയായുണ്ടായ ശക്തമായ മഴയിലും കാറ്റിലും വന്‍ നാശനഷ്ടങ്ങളാണ് ഉ ണ്ടായിരിക്കുന്നത്. ദിസങ്ങളായി പെയ്തുകൊണ്ടിരിക്കുന്ന മഴ കാരണം ജില്ലയിലെ വൈദ്യുതി വിതരണവും ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago
No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago
No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago
No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago
No Image

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

Kerala
  •  2 months ago
No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago