സ്പ്രിംഗ്ളര്‍ കരാറില്‍ പ്രതിരോധത്തിലായി പിണറായി: നിയമോപദേശം തേടിയില്ലെന്ന് സമ്മതിച്ച് ഐ.ടി സെക്രട്ടറി, പ്രതിപക്ഷ ആരോപണം ശരിയെന്നു തെളിയുന്നു
തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ കരാറില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം ശക്തമായ ആരോപണം ഉന്നയിക്കുന്നതിനിടെ ഇന്ന് വിശദീകരണവുമായി ഐ.ടി സെക്രട്ടറി ശിവശങ്കരന്‍ രംഗത്തെത്തിയത് കൂടുതല്‍ വിവാദമാകുന്നു.
കരാര്‍ ഉണ്ടാക്കിയത് ഐ.ടി സെക്രട്ടറിയായ തന്റെ വിവേചനാധികാരത്തോടെ മാത്രമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വിഷയത്തില്‍ നിയമവകുപ്പുമായി ആലോചിച്ചിട്ടില്ല. ആലോചിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്പ്രിംഗ്ളര്‍ കമ്പനിയുടെ സേവനം സൗജന്യമായിരുന്നുവെന്ന് ഉറപ്പുണ്ടായിരുന്നു. കരാറില്‍ ക്രിത്രിമത്വം നടന്നിട്ടില്ല. തന്റെ പര്‍ച്ചേഴ്‌സ് തീരുമാനം മാത്രമാണത്. നിലപാടുകള്‍ ശരിയല്ലെങ്കില്‍ അത് പരിശോധിക്കുമെന്നും ഐ.ടി സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ ഐ.ടി സെക്രട്ടറിയുടെ വാക്കുകള്‍ക്കെതിരേ പ്രതിപക്ഷമടക്കമുള്ളവര്‍ രംഗത്തുവന്നു.
ഇതോടെ പ്രതിപക്ഷത്തിന്റെ ആരോപണം ശറിയാണെന്നു തെളിയുകയാണ്. കരാറില്‍ ദുരൂഹതമാത്രമാണുള്ളത്. നിയമവകുപ്പാണ് ഇതു സംബന്ധിച്ച് കരാര്‍ തയാറാക്കേണ്ടത്. എന്നാല്‍ ബന്ധപ്പെട്ട ഒരു വകുപ്പും ഈ കരാര്‍ കണ്ടിട്ടില്ലെന്നായിരുന്നു ഇന്നലെ ഉമ്മന്‍ചാണ്ടിയുടെ ആരോപണം. അതുശരിയാണെന്നും കൂടുതല്‍ വ്യക്തമാകുകയാണ്.
മാത്രവുമല്ല ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞ വാക്കുകളുടേയോ സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളുടേയോ നിജസ്ഥിതി ജനങ്ങള്‍ക്കു ബോധ്യപ്പെട്ടിട്ടില്ല എന്ന വാക്കും സത്യമാണെന്നും കൂടുതല്‍ വ്യക്തമാകുകയാണ്.
കരാറില്‍ കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം രംഗത്തെത്തിയത്.
സ്പ്രിംഗ്ളര്‍ അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യപ്രതിയെന്ന് അദ്ദേഹം ആരോപിച്ചു. ഈ കരാറില്‍ ഒരു നടപടിക്രമം പോലും സര്‍ക്കാര്‍ പാലിച്ചിട്ടില്ല. ഒരു ചട്ടവും കരാറിലില്ല. മുഖ്യമന്ത്രി തന്നിഷ്ടപ്രകാരമാണ് ഇങ്ങനെയൊരു കരാറുറപ്പിച്ചിരിക്കുന്നത്. മന്ത്രിസഭയുമായി കൂടിയാലോചിക്കാതെയാണതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പ്രതിപക്ഷത്തുനിന്ന് മുന്‍ മുഖ്യമന്ത്രിതന്നെ മറുപടി പറയണമെന്നും ആവശ്യമുയരുമ്പോള്‍ സംഭവത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ കുരുക്കു മുറുകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."