HOME
DETAILS

യു.എ.ഇയില്‍ നിന്നും നാട്ടിലേക്കു മടങ്ങാനാഗ്രഹിക്കുന്നവരുടെ ലിസ്റ്റ് കെ.എം.സി.സി തയ്യാറാക്കുന്നു

  
backup
April 18 2020 | 09:04 AM

kmcc-collect-details-of-pravasi

ദുബൈ: യു.എ.ഇയിലുള്ളവരും നിലവിലെ യാത്രാ വിലക്കു നീങ്ങി വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ നാട്ടിലേക്കെത്തണമെന്ന് ആഗ്രഹിക്കുന്നവരുമായ പ്രവാസി സഹോദരങ്ങളുടെ പേരു വിരങ്ങള്‍ കെ.എം.സി.സി ശേഖരിക്കുന്നു.യാത്രക്ക് അനുമതി ലഭിച്ചാല്‍ അര്‍ഹതപ്പെട്ടവര്‍ക്കു കാലതാമസമില്ലാതെ യാത്ര സാധ്യമാക്കാന്‍ ഈ രജിസ്‌ട്രേഷന്‍ സഹായകമാകും. എത്ര പേര്‍ യു.എ.ഇയില്‍ നിന്നും നാട്ടിലെത്താനുള്ള അവസരം കാത്തിരിക്കുന്നു എന്നറിയാനും ഈ രേഖകള്‍ സഹായിക്കും.കൊവിഡ്‌19 വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന പ്രവാസികളുടെ പട്ടികയാണ് കെഎംസിസി തയ്യാറാക്കുന്നത്.

വാര്‍ഷിക അവധി ലഭിച്ചവര്‍, നേരത്തേ തന്നെ അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോവാന്‍ കഴിയാത്തവര്‍, സന്ദര്‍ശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാനാവാതെ വന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രയോജനപ്പെടുന്നതിനു വേണ്ടിയാണ് ഈ സംവിധാനമൊരുക്കുന്നത്.

ഇവരില്‍ നിന്ന് പരിശോധനയില്‍ കൊവിഡ്‌ രോഗമില്ലെന്ന് സ്ഥിരീകരിച്ചവര്‍ക്ക് വിമാന സര്‍വീസുകള്‍ അടിയന്തരമായി ഏര്‍പ്പെടുത്തി നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോടും നയതന്ത്ര കാര്യാലയങ്ങളോടും ആവശ്യപ്പെടുന്നതിന്റെ ഭാഗമായാണിത്. അനുമതി ലഭിച്ചാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കാലതാമസമില്ലാതെ യാത്ര സാധ്യമാകാന്‍ ഇത് സഹായകമാകുമെന്ന് യു.എ.ഇ കെ..എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ അറിയിച്ചു.


https://forms.gle/st94vkmhzncNDmYa8



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago
No Image

തിരുവനന്തപുരത്ത് കുടിവെള്ള വിതരണം തടസപ്പെടും

Kerala
  •  2 months ago
No Image

വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്

Kerala
  •  2 months ago
No Image

ഇന്ത്യക്കാരുടെ തൊഴില്‍ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചര്‍ച്ച ചെയ്യപ്പെടണം: ഐ സി എഫ്

oman
  •  2 months ago
No Image

ലേഖന് മടക്കയാത്രയിൽ തണലായി കെഎംസിസി; ഇനി ഗാന്ധിഭവനിൽ വിശ്രമ ജീവിതം

oman
  •  2 months ago