HOME
DETAILS

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

  
Web Desk
October 26 2024 | 06:10 AM

Israel Responds to Iranian Missile Attack with Targeted Airstrike Halts Further Assaults

തെല്‍ അവീവ്: ഇറാന്‍ തങ്ങള്‍ക്ക് നേരെ നടത്തി മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കിയെന്നും ഇതോടെ അവര്‍ക്കെതിരായി ആക്രമണം അവസാനിപ്പിക്കുകയാണെന്നും ഇസ്‌റാഈല്‍. സൈന്യത്തിന്റെ മുതിര്‍ന്ന വക്താവ് ഡാനിയേല്‍ ഹാഗാരിയാണ് ഇക്കാര്യം അറിയിച്ചത്. 

ഇറാന്‍ ആക്രമണത്തിനുള്ള തിരിച്ചടി ശനിയാഴ്ച നടന്ന ആക്രമണത്തോടെ അവസാനിപ്പിക്കുകയാണ്.  ആക്രമണം അവസാനിപ്പിച്ച് ഇസ്രായേല്‍ പോര്‍ വിമാനങ്ങള്‍ സുരക്ഷിതമായി എത്തി- ഹഗാരി പറഞ്ഞു. ഇനി ആക്രമണം വലുതാക്കുന്ന രൂപത്തില്‍ ഇറാന്റെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടാവരുതെന്ന് ഇസ്‌റാഈല്‍ മുന്നറിയിപ്പും നല്‍കുന്നു. ഇറാന്റെ ഭാഗത്തു നിന്ന് മാസങ്ങളായി തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായിരുന്നു ഇതെന്നും ഇസ്‌റാഈല്‍ വ്യക്തമാക്കി. 

ഇന്റലിജന്‍സിന്റെ സഹായത്തോടെ ഇറാന്‍ മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും ഇസ്‌റാഈല്‍ അറിയിച്ചു. ഇറാന്റെ മിസൈല്‍ സിസ്റ്റം ഉള്‍പ്പടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ആക്രമിക്കപ്പെട്ടു. ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഇസ്‌റാഈല്‍ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ഹഗാരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആക്രമണം നടക്കുമ്പോള്‍ ഇറാന്റെ മിസൈല്‍ പ്രതിരോധസംവിധാനം പ്രവര്‍ത്തിച്ചിരുന്നുവെന്നതിന്റെ തെളിവുകള്‍ അല്‍ ജസീറ പുറത്തു വിട്ടു. 

പ്രാദേശിക സമയം പുലര്‍ച്ചെ 2.15ഓടെയാണ് ഇസ്‌റാഈല്‍ ഇറാന് നേരെ ആക്രമണം നടത്തിയത്. തെഹ്‌റാന്റെ വിവിധ ഭാഗങ്ങളിലും അല്‍ബോര്‍സ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്‌ഫോടനം നടന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെഹ്‌റാന്റെ വടക്കു ഭാഗത്തുള്ള സആദത്ത് ആബാദില്‍നിന്ന് പുക ഉയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നാണ് ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെടുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇറാന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. 

Israel has reportedly retaliated against an Iranian missile attack by targeting Iran's missile production and defense systems, with Israeli military spokesperson Daniel Hagari announcing the mission's success.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  8 days ago
No Image

മഹാരാഷ്ട്രയിലെ ദയനീയ തോല്‍വി; ഉദ്ദവ് താക്കറെ മഹാവികാസ് വിടുന്നു?; സഖ്യമവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

National
  •  8 days ago
No Image

നവജാതശിശുവിന് ഗുരുതര വൈകല്യം; സ്‌കാനിങ്ങില്‍ കണ്ടെത്തിയില്ല; ആലപ്പുഴയില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

Kerala
  •  8 days ago
No Image

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

qatar
  •  8 days ago
No Image

പ്രവാചകനിന്ദ നടത്തിയ ഹിന്ദുത്വസന്യാസിക്കെതിരായ ട്വീറ്റിന്റെ പേരില്‍ മുഹമ്മദ് സുബൈറിനെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തി; ട്വീറ്റ് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ നീക്കമെന്ന് യോഗി സര്‍ക്കാര്‍ കോടതിയില്‍

National
  •  8 days ago
No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  8 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  8 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  8 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  8 days ago