HOME
DETAILS

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

  
Farzana
October 26 2024 | 07:10 AM

Koduvally Ex-MLA Karat Razak Threatens to Leave LDF if Issues Remain Unresolved

കോഴിക്കോട്: പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ എല്‍.ഡി.എഫ് മുന്നണി വിടുമെന്ന്  കൊടുവള്ളി മുന്‍ എം.എല്‍.എ കാരാട്ട് റസാഖ്. മദ്രസാ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണ്. തന്നെ പരാജയപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചു. എല്‍.ഡി.എഫിന് താന്‍ കൊടുത്ത കത്ത് പരിഗണിച്ചില്ലെങ്കില്‍ ഇടതുപക്ഷം വിടും. ഇനി കാത്തിരിക്കാന്‍ വയ്യ. സി.പി.എമ്മിന് ഒരാഴ്ച സമയം നല്‍കും. ഇല്ലെങ്കില്‍ മുന്നണി ഉപേക്ഷിക്കുമെന്നും റസാഖ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മുസ്‌ലിം ലീഗിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമെതിരെയും രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. മന്ത്രിയെന്ന നിലയില്‍ പി.എ മുഹമ്മദ് റിയാസിനെ അംഗീകരിക്കാനാവില്ലെന്ന് റസാഖ് തുറന്നടിച്ചു. പല പദ്ധതികളും റിയാസ് അട്ടിമറിച്ചെന്നും പല തവണ അദ്ദേഹത്തെ സമീപിച്ചിട്ടും അവഗണിക്കുകമാത്രമാണുണ്ടായതെന്നും റസാഖ് ആരോപിച്ചു. റിയാസ് സി.പി.എമ്മിനെ ഹൈജാക്ക് ചെയ്യുകയാണ്. റിയാസ് പല കാര്യങ്ങളിലും ബോധപൂര്‍വ്വം ഇപെടുന്നുണ്ടെന്നും റസാഖ് കുറ്റപ്പെടുത്തി. സി.പി.എം പ്രദേശിക നേതാക്കള്‍ തനിക്ക് എതിരെ നില്‍ക്കുകയാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാത്തിരിക്കുകയാണെന്നും റസാഖ് പറഞ്ഞു.

പി.വി അന്‍വര്‍ എംഎല്‍എ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡിഎംകെയില്‍ ചേരുന്നത് പരിഗണിക്കും. അന്‍വര്‍ തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അന്‍വറിനോട് കാത്തിരിക്കാനാണ് താന്‍ ആവശ്യപ്പെട്ടതെന്നും റസാഖ് വ്യക്തമാക്കി.

Former Koduvally MLA Karat Razak has warned that he may exit the LDF alliance if unresolved issues continue.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍ 

International
  •  11 days ago
No Image

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി 

Business
  •  11 days ago
No Image

ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ

uae
  •  11 days ago
No Image

വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

Kerala
  •  11 days ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?

uae
  •  11 days ago
No Image

ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്

Kerala
  •  11 days ago
No Image

ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും

National
  •  11 days ago
No Image

പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്

uae
  •  11 days ago
No Image

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,  ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍

Kerala
  •  11 days ago
No Image

'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  11 days ago