ബൈപാസിനായി ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ച് തുടങ്ങി
പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ ബൈപാസിനായി ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ അതിര്‍ത്തി കല്ലുകള്‍ ഇന്ന് മുതല്‍ സ്ഥാപിച്ച് തുടങ്ങിയെന്ന് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. 25 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. 133.24 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും അനുവദിച്ചത്. അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചതിന് ശേഷം ഭൂമി ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കും.
പെരുമ്പാവൂര്‍, വെങ്ങോല, മാറംപ്പിള്ളി വില്ലേജുകളില്‍ ഉള്‍പ്പെട്ട സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. മൂന്നര കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ 25 മീറ്റര്‍ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. രണ്ട് വരി പാതയായി നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ആലുവമൂന്നാര്‍ റോഡില്‍ പാലക്കാട്ട് താഴം മുതല്‍ പാത്തിപ്പാലം, വട്ടയ്ക്കാട്ടുപടി, മരുതു കവല വഴി എ.എം റോഡില്‍ പ്രവേശിക്കുന്ന വിധത്തിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കിറ്റ്കോ ആണ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പ്പറേഷന് കേരളയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."