HOME
DETAILS
MAL
നിപാ കീഴടങ്ങി: പുതിയ കേസുകള്‍ ഇല്ല; വൈറസ് ബാധിച്ച രണ്ടുപേര്‍ ഉടന്‍ ആശുപത്രി വിടും
backup
June 10 2018 | 09:06 AM
കോഴിക്കോട്: നിപാ വൈറസ് നിയന്ത്രണവിധേയമായതായി ആരോഗ്യമന്ത്രി കെകെ ശൈലജ. പുതിയ കേസുകളൊന്നു റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ വൈറസ് വ്യാപനം അവസാനിച്ചതായി വിലയിരുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
ഈ മാസം മുഴുവന്‍ ജാഗ്രത തുടരും. മെയ് 31 നു ശേഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. നിരീക്ഷണ പട്ടികയില്‍ ഇപ്പോള്‍ 1430 പേര് മാത്രമേയുള്ളു. ഇവരെ നിരീക്ഷിക്കുന്നത് ഈ മാസം മുഴുവന്‍ തുടരും.
വൈറസ് ബാധിച്ച നഴ്സിംഗ് വിദ്യാര്‍ഥിനി നാളെയും മലപ്പുറം സ്വദേശിയായ യുവാവ് 14നും ആശുപത്രി വിടുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്കൂളുകള്‍ ജൂണ്‍ 12ന് തുറക്കും. പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണം നീക്കിയിട്ടുണ്ടെന്നും മന്ത്രി കെകെ ശൈലജ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."