സഊദി ടീം റഷ്യയില്‍; മത്സരത്തിന് ആവേശം പകരാന്‍ കിരീടാവകാശിയും
റിയാദ്: റഷ്യയില്‍ നടക്കുന്ന ലോകക്കപ്പ് മത്സരത്തില്‍ പങ്കടുക്കുന്നതിനായി സഊദി ടീം റഷ്യയിലേക്ക് യാത്ര തിരിച്ചു. 2006 നീ ശേഷം വീണ്ടും ഈവര്‍ഷമാണ് സഊദി മത്സര രംഗത്തിറങ്ങുന്നത്. ഏറെ ആവേശം വിതറുന്ന ആദ്യ മല്‍സരം തന്നെ റഷ്യയും സഊദിയും തമ്മിലാണ്. സഊദി കളിക്കാര്‍ക്ക് ആവേശമായി സഊദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്‍മാനും റഷ്യയില്‍ കളി കാണാനായി തിരിക്കുന്നുണ്ട്. റഷ്യയിലേക്ക് യാത്ര ചെയ്ത സഊദി ടീമിന് രാജകീയ യാത്രയപ്പാണ് സഊദി വിമാനത്താവളത്തില്‍ നല്‍കിയത്.
റഷ്യയിലെ പീറ്റസ് ബര്‍ഗില്‍ എത്തിയ സഊദി ടീമിനെ റഷ്യയിലെ സഊദി അംബാസിഡര്‍ ഡോ: റഈദ് ബിന്‍ ഖാലിദ് ഖരിംലി യുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ലോകക്കപ്പ് ഫുട്ബോള്‍ മത്സരത്തിലെ ഉദ്ഘാടന കളിയിലാണ് സഊദിയും റഷ്യയും തമ്മില്‍ വ്യാഴാഴ്ച്ച മാറ്റുരക്കുന്നത്. ഗ്രൂപ് എ യിലെ ഈ ടീമുകള്‍ കൂടാതെ ഈജിപ്തും ഉറുഗ്വേയും ഗ്രൂപ്പ് എ യില്‍ ഉണ്ട്. 1994 ലായിരുന്നു സഊദി അറേബ്യ ലോകകപ്പ് മത്സരത്തില്‍ ആദ്യമായി പങ്കെടുത്തത്.
അമേരിക്കയില്‍ അന്ന് നടന്ന മത്സരത്തില്‍ സഊദി ടീം പങ്കെടുത്തത് പ്രമുഖ കോച്ചായ സോളാരിയുടെ നേതൃത്വത്തിലായിരുന്നു. തുടര്‍ന്ന് 1998 ലെ ഫ്രാന്‍സ്, 2002 ലെ കൊറിയ, 2006 ലെ ജര്‍മ്മനി ടൂര്‍ണമെന്റുകളിലും പങ്കെടുത്തെങ്കിലും ആദ്യ റൗണ്ടുകളില്‍ തന്നെ പുറത്താവുകയായിരുന്നു.
2010 ലെ സൗത്ത് ആഫ്രിക്ക 2014 ലെ ബ്രസീല്‍ ലോകകപ്പുകളില്‍ സഊദിക്ക് പ്രവേശനം തന്നെ സാധ്യമായിരുന്നില്ല. തുടര്‍ന്ന് ഈ വര്‍ഷത്തെ ഫിഫയുടെ 21 -ാമത്തെ ലോകകപ്പില്‍ തങ്ങളുടെ ശക്തി പ്രകടനത്തിന് ഒരുങ്ങിയിരിക്കുകയാണ് സഊദി. യുവാന്‍ അന്റോണിയോ പിസ്റ്റിയുടെ പരിശീനലത്തിലാണ് 23 അംഗ ടീം മായാജാലങ്ങള്‍ക്കായി റഷ്യന്‍ ഗ്രൗണ്ടില്‍ ഇറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."