രാജ്യത്തുടനീളം ഇനി ഏകീകൃത പാസ് സംവിധാനം
ജിദ്ദ: സഊദിയിൽ കൊവിഡ് കേസുകള്‍ പടരുന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളം ഏകീകൃത പാസ് സംവിധാനം നാളെ മുതല്‍ പ്രാബല്യത്തിലാകും. നിലവില്‍ റിയാദില്‍ മാത്രമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സീലടക്കമുള്ള പ്രത്യേക പാസ് സംവിധാനം പ്രാബല്യത്തില്‍ ഉള്ളത്. പുതിയ വ്യവസ്ഥ നാളെ മൂന്നു മണി മുതല്‍ പ്രാബല്യത്തിലാകുമെന്ന്
ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പരീക്ഷണാര്‍ഥം റിയാദിലും മക്കയിലും മദീനയിലും മാത്രമായിരുന്നു ഇത് നടപ്പാക്കിയിരുന്നത്.
കര്‍ഫ്യൂവില്‍ നിന്ന് ഇളവ് ലഭിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രമേ ഏകീകൃത പാസ് അനുവദിക്കുകയുള്ളൂ. അതത് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ വെബ്‌സൈറ്റില്‍ നിന്നാണ് പാസ് ഇഷ്യു ചെയ്യേണ്ടതെന്നും മന്ത്രാലയം അറിയിച്ചു.പാസില്ലാതെ വാഹനത്തില്‍ എവിടേക്ക് യാത്ര ചെയ്താലും പിടിക്കപ്പെട്ടാല്‍ പതിനായിരം റിയാലാണ് പിഴ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."