HOME
DETAILS
MAL
സഊദിയിൽ കൊവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി
backup
April 19 2020 | 02:04 AM
ജിദ്ദ: സഊദിയിൽ കൊവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. മദീനയില്‍ പൂനെ സ്വദേശിയായ സുലൈമാന്‍ സയ്യിദ് ജുനൈദ് (59 ), ജിദ്ദയില്‍ മാന്‍പവര്‍ കമ്പനിയില്‍ ജോലിക്കാരനായിരുന്ന യുപി സ്വദേശിയായ ബദ്റെ ആലം (41 ), തെലങ്കാന സ്വദേശിയായ അമാനത്തുല്ല ഖാന് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്.
നേരത്തെ രണ്ട് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിയായ ഷബ്നാസ് മദീനയിലും മലപ്പുറം സ്വദേശിയായ സഫ് വന്‍ റിയാദിലുമാണ് മരിച്ചത്.അതേ സമയം ഈ മാസം 16 വരെയുള്ള രേഖകള്‍ പ്രകാരം സഊദിയില്‍ കോവിഡ് ബാധിതരായുള്ളത് 184 പേരാണ്. ഇന്ത്യന്‍ എംബസിയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."