HOME
DETAILS

പത്തനംതിട്ട കലക്ടറുടെ പെരുമ പാടി അമേരിക്കന്‍ മാഗസിനും; പി.ബി നൂഹിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ലേഖനം

  
backup
April 19 2020 | 04:04 AM

ld-article-about-pb-nooh-in-american-magazine1

പത്തനംതിട്ട: ദേശീയ മാധ്യമങ്ങളില്‍ മാത്രമല്ല അന്തര്‍ദ്ദേശീയ മാധ്യമങ്ങളിലും താരമായി പത്തനം തിട്ട ജില്ലാ കലക്ടര്‍. പി.ബി നൂഹിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവിനെ പ്രകീര്‍ത്തിച്ച് ലേഖനം വന്നിരിക്കുകയാണ് ഒരു അമേരിക്കന്‍ മാധ്യമത്തില്‍. അമേരിക്കയുടെ മാസാച്ചു സെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി)യുടെ റിവ്യൂ മാഗസിനിലാണ് ലേഖനം. സോണിയ ഫലൈറോ ആണ് ലേഖനം എഴുതിയിരിക്കുന്നത്.

കേരളത്തില്‍ കൊവിഡ് 19 രണ്ടാമത് വരുന്നത് ഇറ്റലിയില്‍ നിന്നും വന്ന റാന്നി സ്വദേശികളില്‍ കൊവിഡ് സ്ഥിരീകരിക്കുന്നതോടെയാണ്. റാന്നിയിലെ കുടുംബത്തിന് രോഗം സ്ഥിരീകരിക്കുന്നതുമുതല്‍ ജില്ലയില്‍ നടപ്പാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ലേഖനത്തില്‍ എടുത്തു പറയുന്നുണ്ട്.
റാന്നിയിലെ കുടുംബവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക തയ്യാറാക്കുന്നതും കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കുന്നതും തുടങ്ങി ജില്ലാ നേതൃത്വം കൈക്കൊണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളും ലേഖനത്തില്‍ വിവരിക്കുന്നു. കോന്നിയിലെ ഒറ്റപ്പെട്ട 37ാളം കുടുംബങ്ങള്‍ക്ക് കലക്ടറും സംഘവും അരിച്ചാക്കും മറ്റും തലയില്‍ ചുമന്ന് പുഴകടന്നെത്തിച്ചതും ലേഖനത്തില്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ പ്രളയകാലത്തെ നേരിടുന്നതില്‍ കലക്ടര്‍ കാണിച്ച മികവും ലേഖനത്തില്‍ എടുത്ത് കാണിക്കുന്നുണ്ട്.

കേരളം നിപയെ നേരിട്ടതും ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ആരോഗ്യമന്ത്രി കെ.കെ ശൈലജയെ കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.

ലോകത്ത് തന്നെ 30ലേറെ വിഷയങ്ങളില്‍ ഏറ്റവും മികച്ച പഠനവും ഗവേഷണവും നടക്കുന്ന സ്ഥാപനമാണ് എം.ഐ.ടി. സാങ്കേതിക മേഖലയില്‍ ലോകത്ത് ഏറ്റവും വലിയ കണ്ടു പിടുത്തങ്ങളും എം.ഐ.ടി സംഭാവന ചെയ്തിട്ടുണ്ട്.

ലോകത്ത് നടക്കുന്ന ഓരോ പ്രധാന വിഷയങ്ങളെക്കുറിച്ചും വിശദമായി അപഗ്രഥിച്ച് എം.ഐ.ടി മാഗസിനില്‍ പ്രസിദ്ധീകരിക്കാറുണ്ട്.

What the world can learn from Kerala about how to fight covid-19



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago