HOME
DETAILS

കാറ്റിലും മഴയിലും ജില്ലയില്‍ കനത്ത നാശം

  
backup
June 11 2018 | 01:06 AM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af


കൊച്ചി: കഴിഞ്ഞ രണ്ട് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടം. തിരദേശ മേഖലകളില്‍ കടല്‍ക്ഷോഭം നാശമുണ്ടാക്കിയപ്പോള്‍ ശക്തമായ കാറ്റാണ് മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ദുരിതമായത്. മഴയെത്തയതോടെ ജില്ലയിലെ റോഡുകളുടെ അവസ്ഥയും പരിതാപകരമായി. കൊച്ചി നഗരത്തില്‍ മെട്രോ നിര്‍മാണവും ഫ്‌ളൈഓവറുകളുടെ നിര്‍മാണവും നടക്കുന്നതിനാല്‍ മഴകൂടി എത്തിയതോടെ ഗതാഗത തടസം രൂക്ഷമായി. നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി . മുല്ലശേരി കനാല്‍ പുനരുദ്ധരിച്ചതുമൂലം എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ഇത്തവണ വെള്ളക്കെട്ട് രുപപ്പെടാതിരുന്നത് യാത്രക്കാര്‍ക്ക് ആശ്വസമായി.
കോതമംഗലം: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ കുട്ടമ്പുഴയിലെ ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. പൂയംകുട്ടി പുഴയില്‍ ജല നിരപ്പ് ഉയര്‍ന്നതോടെ ബ്ലാവന കടത്ത് സര്‍വീസ് നിര്‍ത്തി. മണികണ്ഠംചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. ചപ്പാത്തിലൂടെ ഗതാഗതം നിലച്ചതോടെ ആദിവാസി കുടിയേറ്റ മേഖലയിലേക്കുള്ള കരമാര്‍ഗ്ഗം അടഞ്ഞു. ശനിയാഴ്ച രാവിലെ മുതല്‍ ഹൈറേഞ്ചിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയായിരുന്നു.
പുഴയിലെ ശക്തമായ കുത്തൊഴുക്കുമൂലം ജങ്കാര്‍ സര്‍വീസും നിര്‍ത്തിവച്ചതോടെ ആദിവാസി ഊരുകള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. മണികണ്ഠംചാല്‍ ചപ്പാത്ത് മലവെള്ളത്തില്‍ മുങ്ങിയതോടെ ഗതാഗതം പൂര്‍ണമായും ഇല്ലാതായി. പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ കടവിലെ തുഴചങ്ങാടവും ഇറക്കുവാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഇതോടെ കുടിയേറ്റ ആദിവാസി മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു കഴിഞ്ഞു.
വാരിയം, ഉറിയംപെട്ടി, വെള്ളാരംകുത്ത്, കുഞ്ചിപ്പാറ, തലവച്ചപ്പാറ, തേര തുടങ്ങിയ ആദിവാസി ഊരുകളിലും കല്ലേലിമേട്, മണികണ്ഠംചാല്‍ ഗ്രാമവാസികളും തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ചപ്പാത്തിന് അക്കരെ ഇക്കരെയായി നിരവധി ആളുകളും വാഹനങ്ങളും കുടുങ്ങികിടക്കുകയാണ്. സന്ധ്യയോടെ മഴ ശമിച്ച് പുഴയില്‍ വെള്ളം അല്‍പം കുറഞ്ഞതോടെ കുറച്ചുപേര്‍ ഒഴുക്കിനെ അതിജീവിച്ച് ചപ്പാത്തിലൂടെ പരസ്പരം കൈപിടിച്ച് കടന്നുപോകുകയായിരുന്നു. മഴ ഇനിയും ശക്തമായി തുടര്‍ന്നാല്‍ ആഹാരപദാര്‍ത്ഥങ്ങള്‍ ലഭിക്കാതെ ആദിവാസി സമുഹം പട്ടിണിയിലാകും. രോഗികളെ ആശുപത്രിയിലെത്തിക്കാനും മരുന്നും മറ്റ് അവശ്യവസ്തുക്കളും വാങ്ങാനാകാതെ മണികണ്ഠച്ചാല്‍ നിവാസികളുടെ ജീവിതദുരിതം പതിന്‍മടങ്ങ് വര്‍ധിക്കാനാണ് സാധ്യത.
പെരുമ്പാവൂര്‍: കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും പെരുമ്പാവൂരില്‍ കനത്ത നാശനഷ്ടം. വീടുകളുടെ മീതെ വന്‍ 'മരങ്ങള്‍ കട പുഴുകി വീഴുകയും നിരവധി ജാതി മരങ്ങളും റബര്‍ മരങ്ങളും പ്ലാവ് അടക്കമുള്ള മരങ്ങളും കാറ്റില്‍ മറിഞ്ഞു വീണു. വഴക്കുളത്ത് മണോളി വീട്ടില്‍ എം.കെ വര്‍ഗ്ഗീസ്, അരിമ്പശ്ശേരി വീട്ടില്‍ അബ്ദുല്‍ റഹ്മാന്‍, മണോളി വീട്ടില്‍ വര്‍ഗീസ്സ് എം.ബി, മേത്തരുകുടി വീട്ടില്‍ എം.എസ് സെയ്തു മുഹമ്മദ്, ചൂണ്ടാണി വീട്ടില്‍ അയ്യപ്പന്‍, അരിമ്പശ്ശേരി വീട്ടില്‍ പരീത് എ എം, അരിമ്പശ്ശേരി വീട്ടില്‍ എ.കെ പരീത്പിള്ള എന്നിവരുടെ വീടിനു മുകളിലേക്കാണ് മരങ്ങള്‍ മറിഞ്ഞു വീണു അപകടം ഉണ്ടായത്.
വാഴക്കുളം പഞ്ചായത്തില്‍ 17 വാര്‍ഡില്‍ സൗത്ത് എഴിപ്രം പാട്ടുപുരയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്ക് വന്ന രണ്ട് കാറുകളുടെ മീതെ മരങ്ങള്‍ വീണ് കാറുകള്‍ തകര്‍ന്നു. അമ്പലത്തിന്റെ മേല്‍ കൂരകളും തകര്‍ന്നു. നടക്കാവ് മേച്ചേരിമുകള്‍ സൗത്ത് എഴിപ്രം മലയിടംതുരുത്ത് എന്നീ സ്ഥലങ്ങളില്‍ ഒരു പാട് കൃഷി നാശവും ഉണ്ടായി. കുന്നത്തുനാട് എം.എല്‍.എ വി.പി സജീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ അബ്ദുള്‍ മുത്തലിബ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വട്ടക്കാട്ടുപടിയില്‍ ബൈക്ക് യാത്രികന്റെ ദേഹത്തേക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു വായ്ക്കര സ്വദേശിക്ക് പരുക്കേറ്റു. ഇന്നലെ വെളുപ്പിന് ശക്തമായ കാറ്റില്‍ പോസ്റ്റിലേക് തേക്ക് മറിഞ്ഞു വീണതിനെ തുടര്‍ന്നു പോസ്റ്റ് ഒടിഞ് ബൈക്ക് യാത്രികന്റെ ദേഹത്തേക് വീഴുകയായിരുന്നു.
കനത്ത കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി തടസങ്ങള്‍ സംബന്ധിച്ചും അപകട സ്ഥിതികള്‍ സംബന്ധിച്ചും വിവരങ്ങള്‍ അറിയിക്കുന്നതിനായി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് 94960 18404, 9496011821 എന്ന നമ്പറിലോ ഹോട്ട്‌ലൈന്‍ നമ്പറായ9496061061 ലോ ബന്ധപ്പെടണമെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.
പറവൂര്‍: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം വീടിന്റെ മേല്‍ക്കൂരയില്‍ മരം വീണ പല വീടുകളും ഭാഗികമായും ചില പൂര്‍ണമായും തകര്‍ന്നു. മരങ്ങള്‍ വീണ് വൈദ്യുതി പോസ്റ്റ് കള്‍ തകരുകയും കമ്പികള്‍ പൊട്ടുകയും ചെയ്തത് മൂലം താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച പകല്‍ പൂര്‍ണമായും വൈദ്യുതി വിതരണം നിലച്ചു.
ആലങ്ങാട് തിരുവാല്ലൂരില്‍ കണ്ടേരി പറമ്പില്‍ സുധാകരന്റെ ഭാര്യ വിജയമ്മയുടെ വീടിന് മുകളില്‍ ആഞ്ഞിലി മരം വീണു വീടു ഭാഗികമായി തകര്‍ന്നു. ചേന്ദമംഗലം കരിമ്പാടത്ത് വലിയ പുരക്കല്‍ രാജപ്പന്റെ ഭാര്യ ഇന്ദിരയുടെ വീടിനു മുകളില്‍ തേക്കുമരം വീണു വീടു പൂര്‍ണമായും നശിച്ചു.
കിഴക്കുമ്പുറത്ത ക്ഷേത്രമതിലില്‍ മതിലു തകര്‍ന്നു. വടക്കേക്കര വില്ലേജില്‍ പട്ടണത്ത് വീടിന് മുകളില്‍ ആഞ്ഞിലിമരം വീണതിനെ തുടര്‍ന്നു പുത്തന്‍പുരയ്ക്കല്‍ ഗോപിയുടെ വിടിന് ഭാഗികമായി നാശനഷ്ടമുണ്ടായി. മൂത്തകുന്നം വില്ലേജില്‍ വാവക്കാടു ലതികയുടെ നാടിന്റെ മേല്‍ക്കൂരയും മരം വീണതിനെ തുടര്‍ന്നു ഭാഗികമായി തകര്‍ന്നു. ആലങ്ങാട് പഞ്ചായത്തംഗം ഗീത തങ്കപ്പന്റെ വിടിന് മുകളില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ കാറ്റില്‍ മരം വീണിരുന്നു.
മട്ടാഞ്ചേരി: മഴ ശക്തമായതോടെ പശ്ചിമകൊച്ചിയില്‍ വെള്ളക്കെട്ട് രൂക്ഷമായി. ഇടവഴികളില്‍ വരെ വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയാണ്. ഇടറോഡുകളില്‍ വരെ ടൈലുകള്‍ വിരിച്ചതിനെ തുടര്‍ന്ന് റോഡ് പൊങ്ങിയതാണ് പലയിടങ്ങളിലും വെള്ളം കെട്ടി നില്‍ക്കാന്‍ ഇടയാക്കിയത്. ഓടകളില്‍ മാലിന്യം കെട്ടി കിടന്ന് നീരൊഴുക്ക് തടസ്സപ്പെട്ടത് മൂലം വെള്ളം ഒഴുകി പോകാത്ത സാഹചര്യമാണ്. മട്ടാഞ്ചേരി,പള്ളുരുത്തി മേഖലയിലാണ് വെള്ളക്കെട്ട് കൂടുതലും ബാധിച്ചത്.
ഇടതടവില്ലാതെ മഴ പെയ്യുന്നത് മൂലം വെള്ളം വീടുകളിലേക്ക് കയറുന്ന അവസ്ഥയാണ്. റോഡ് പൊങ്ങിയത് മൂലം വീടും റോഡും തമ്മിലുള്ള അന്തരം കുറഞ്ഞതും പ്രശ്‌നമാണ്. പ്രധാന റോഡുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് മൂലം ഗതാഗത തടാവും രൂക്ഷമാണ്.
റോഡുകളിലെ കുഴികളില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാല്‍ റോഡും കുഴികളും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്തത് മൂലം ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യമുണ്ടായി. പലയിടങ്ങളിലും വൃക്ഷ ശിഖിരങ്ങള്‍ ഒടിഞ്ഞു വീഴുന്നതിനാല്‍ ഗതാഗത തടസത്തിന് പുറമേ വൈദ്യുതി തടസവും ഉണ്ടാകുന്നു.
കനത്ത മഴയില്‍ കൊച്ചി പള്ളിയറക്കാവ് ഭഗവതി ക്ഷേത്രത്തിന്റ ചുറ്റുമതില്‍ തകര്‍ന്നു. സമീപത്തെ മട്ടാഞ്ചേരി ടൗണ്‍ ഹാളില്‍ വിവാഹ ചടങ്ങുകളോ മറ്റു പരിപാടികളോ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറുള്ള റോഡരികിലേക്കാണ് ചെങ്കല്‍ കട്ടകള്‍ കൊണ്ട് നിര്‍മ്മിച്ച മതിലിന്റെ ഇരുപത് അടിയോളം വരുന്ന ഭാഗം തകര്‍ന്ന് വീണത്. വടക്ക്ഭാഗത്തെ മതില്‍ കഴിഞ്ഞ കാലവര്‍ഷത്തില്‍ നിലംപതിച്ചിരുന്നു. പടിഞ്ഞാറേ ഗോപുരം ഏത് സമയത്തും വീഴാവുന്ന നിലയിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ മരണം; റവന്യു മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ല കലക്ടര്‍ 

Kerala
  •  2 months ago
No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍

Kerala
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം; പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി; പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

ക്ലിഫ് ഹൗസിനും കന്റോണ്‍മെന്റ് ഹൗസിനും മുന്നില്‍ ഫ്‌ലക്‌സ്‌ വെച്ചു; ബിജെപി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

Kerala
  •  2 months ago
No Image

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Kerala
  •  2 months ago
No Image

ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago