ഫോര്‍ട്ട്‌കൊച്ചിയില്‍ ആര്‍.ഡി.ഒ ഇല്ല; തീരദേശ ദുരിതാശ്വാസം പ്രതിസന്ധിയില്‍
മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചിയില്‍ ആര്‍.ഡി.ഒയെ നിയമിക്കാത്തത് തീരമേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നു. സബ് കലക്ടറായിരുന്ന ഇമ്പശേഖര്‍ സ്ഥലം മാറി പോയതിന് ശേഷം ഇത് വരെ പുതിയ ആര്‍.ഡി.ഒയെയോ സബ് കലക്ടറെയോ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സബ് കലക്ടറില്ലാത്തത് കൊച്ചിയുടെ തീര ദേശ ഭുരിതാശ്വാസത്തെ പ്രതിസന്ധിയിലാക്കുന്നു. കൊച്ചി തീരദേശ മേഖല ചുമതലയുള്ള ഫോര്‍ട്ടുകൊച്ചിസബ് കലക്ടര്‍ ചുമതല കഴിഞ്ഞ മൂന്ന് മാസമായി ഒഴിഞ്ഞു കിടക്കുകയാണ്. പ്രകൃതിക്ഷോഭ കെടുതികളില്‍അടിയന്തി ര നടപടികള്‍ കൈക്കൊള്ളേണ്ട റവന്യു അധികാരിയാണ് സബ്കലക്ടര്‍. മുനമ്പം, ചെറായി, ഞാറയ്ക്കല്‍, ഫോര്‍ട്ടുകൊച്ചി, കണ്ണമാലി, ചെല്ലാനം തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭ ദുരിതം രൂക്ഷമാണ്.
രാപകല്‍ഭേദമന്യേയു ള്ള കടല്‍ക്ഷോഭമേഖലകളില്‍ നിന്ന് ജനങ്ങള്‍ വീടൊഴിഞ്ഞു ബന്ധുവീടുകളിലേയ്ക്ക് നീങ്ങുകയാണ്.ദുരിതാന്തരീക്ഷം രൂക്ഷമാകുമ്പോഴും സഹായഹസ്തങ്ങളുമായെ ത്തേണ്ട ആശ്വാസം പകരേണ്ട സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത നിലയിലാണ്. ജനങ്ങളാകട്ടെ ദുരിതാശ്വാസ ആശങ്കയിലും. ഓഖിദുരന്ത ഭീതിയില്‍ നിന്ന് മുക്തമാകും മുമ്പേ രുക്ഷമായകടല്‍കയറ്റ ദുരിതത്തില്‍. ജനകീയ പ്രതിഷേധമുയര്‍ന്ന ചെല്ലാനത്ത് പഞ്ചായത്ത് അംഗം പോലും മാറി നിന്ന വേളയില്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിലാണ് പരിഹാര സമാധാന ശ്രമങ്ങളുണ്ടായത്.
തീരദേശ മേഖലയിലെ മുന്നില്‍ രണ്ട് നിയമസഭാ പ്രതിനിധികളും സി.പി.എം ഭരണപക്ഷത്തെയായിട്ടും സബ് കലക്ടര്‍ നിയമനം നടക്കാത്തത് ജനവഞ്ചനയാണന്ന് തീരദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാലവര്‍ഷം കൊച്ചി തീരദേശത്ത് നാശനഷ്ടങ്ങള്‍ വരുത്തുന്നു. സബ് കലക്ടറിന്റെ അഭാവം മൂലം സഹായങ്ങള്‍ക്ക് ലഭ്യമാകുന്നതില്‍ കാല താമസത്തിനിടയാക്കുന്നു. ഓഖി സഹായങ്ങളടക്കം ആര്‍.ഡി.ഒ ഓഫിസിലെ ഫയലുകള്‍ കുന്നുകുടുകയാണ്. കാലവര്‍ഷക്കെടുതികള്‍ മുന്നില്‍ കണ്ട് നടപടികള്‍ സമയബന്ധിതമാക്കേണ്ട അധികാരി നിയമനപരാജയം ഭരണപരാജയമാണ് വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."