ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കൊല്ലം: ചന്ദനത്തോപ്പ് ഐ ടി ഐ യിലെ 201617 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ നല്‍കിയവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരാതിയുള്ള വിദ്യാര്‍ഥികള്‍ രേഖാമൂലം ജൂലൈ ഏഴിനകം പ്രിസിപ്പാളിനെ അറിയിക്കണം.
ഒന്നാംഘട്ട കൗണ്‍സിലിങിന് അര്‍ഹരായവരുടെ ലിസ്റ്റു പ്രകാരം 11ന് മെട്രിക് ട്രേഡില്‍ അപേക്ഷ നല്‍കിയ എല്ലാ വനിതാ അപേക്ഷകരും കണ്‍സിലിംഗിന് എത്തണം. 12ന് നോണ്‍ മെട്രിക് ട്രേഡില്‍ അപേക്ഷ നല്‍കിയ എല്ലാ വനിതാ അപേക്ഷകര്‍ക്കും മെട്രിക്‌നോണ്‍ മെട്രിക് ട്രേഡുകളിലെ എല്ലാ സ്‌പെഷ്യല്‍ കാറ്റഗറികളിലെ അപേക്ഷകര്‍ക്കും 13ന് മെട്രിക് ട്രേഡുകളില്‍ 215 ഇന്‍ഡക്‌സ് മാര്‍ക്കുവരെയുള്ള എല്ലാ വിഭാഗക്കാരും. 14ന് സി ഒ ഇ ട്രേഡുകളില്‍ 220
ഇന്‍ഡക്‌സ് മാര്‍ക്കുവരെയുള്ള എല്ലാ വിഭാഗക്കാര്‍ക്കും.
15ന് നോണ്‍ മെട്രിക് ട്രേഡുകളില്‍ 210 ഇന്‍ഡക്‌സ് മാര്‍ക്കുവരെയുള്ള എല്ലാ വിഭാഗക്കാര്‍ക്കും. 16ന് എസ് സി വി റ്റി ട്രേഡുകളിലും കൗണ്‍സിലിംഗ് നടത്തി അഡ്മിഷന്‍ നടത്തും.
13ന് മെട്രിക് ട്രേഡിലേക്ക് അഡ്മിഷന്‍ എടുക്കുന്നതിന് താത്പര്യമുള്ളവര്‍ക്ക് 11ന് രാവിലെ ഒന്‍പതു മുതല്‍ പേര് രജിസ്റ്റര്‍ ചെയ്യാം. മറ്റ് ദിവസങ്ങളിലെ കൗണ്‍സിലിംഗിന് പങ്കെടുക്കുന്നവര്‍ അന്നേ ദിവസം രാവിലെ 9.30ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. വിശദ വിരങ്ങള്‍ ഒഫീസിലും 04742712781 എന്ന നമ്പരിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."