കൊവിഡ്-19: സഊദിയിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി ഉയർന്നു
റിയാദ്: കൊവിഡ്-19 വൈറസ് ബാധയേറ്റ് സഊദിയിൽ മരണപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം പത്തായി ഉയർന്നു. ഏറ്റവും ഒടുവിൽ മക്കയിലും മദീനയിലും രണ്ടു ഇന്ത്യക്കാർ മരിച്ചതോടെയാണിത്. മക്കയില്‍ ഹറം പദ്ധതിക്ക് കീഴിൽ ജോലി ചെയ്യുന്ന മുംബൈ സ്വദേശിയായ മുഹമ്മദ് ഫക്റെ ആലം, മദീനയില്‍ ഇലക്ട്രിക്കല്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന മുംബൈ സ്വദേശി ബറകത് അലി അബ്ദുല്ലത്തീഫ് ഫക്കീര്‍ എന്നിവരുടെ മരണമാണ് ഒടുവിൽ സ്ഥിരീകരിക്കപ്പെട്ടത്. ഞായറാഴ്ച്ച സഊദി ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം അഞ്ചു മരണം നടന്നതിൽ അഞ്ചു പേരും വിദേശികളാണ്. മക്കയില്‍ ബിന്‍ലാദന്‍ ഗ്രൂപ്പിന്റെ ഹറം പ്രൊജക്ടിന് കീഴില്‍ ജോലി ചെയ്യുന്ന 51 കാരനായ യുപി സ്വദേശിമുഹമ്മദ് അസ്‌ലം ഖാൻ, മക്ക ഹറം പവര്‍സ്റ്റേഷന് കീഴില്‍ ജോലി ചെയ്‌തിരുന്ന 65-കാരന്‍ തെലങ്കാന സ്വദേശി അസ്‍മത്തുള്ള ഖാന്‍ എന്നിവരും കഴിഞ്ഞ ദിവസങ്ങളിലാണ് മരണത്തിനു കീഴടങ്ങിയത്.
ഇതിനകം സഊദിയിൽ മരണപ്പെട്ട ഇന്ത്യക്കാരിൽ രണ്ടു പേർ മലയാളികളാണ്. ഏപ്രിൽ രണ്ടിന് റിയാദിൽ ടാക്‌സി ഡ്രൈവറായിരുന്ന മലപ്പുറം ചെമ്മാട് സ്വദേശിയായ സഫ്‍വാന്‍ ഏപ്രിൽ മൂന്നിന് മദീനയിൽ കണ്ണൂര്‍ പാനൂര്‍ സ്വദേശിയായ ശബ്‌നാസ് എന്നിവരാണ് മരണപ്പെട്ട മലയാളികൾ. സഊദി ആരോഗ്യ മന്ത്രാലായം പുറത്ത് വിട്ട കണക്കുകൾ പ്രകാരം മക്കയിൽ ബിന്‍ലാദന്‍ ഗ്രൂപ്പിന് കീഴിലെ നിരവധി ജോലിക്കാർ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ചികിത്സ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."