HOME
DETAILS
MAL
കൊവിഡ്: സഊദിയില്‍ 5 മരണം; 1,088 പുതിയ വൈറസ് ബാധിതര്‍
backup
April 20 2020 | 02:04 AM
റിയാദ്: സഊദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചു പേര് കൂടി കൊറോണ വൈറസ് ബാധിച്ചു മരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്തെ മരണ സംഖ്യ 97 ആയി ഉയര്‍ന്നു. പുതുതായി 1,088 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 9,362 ആയി. നിലവില്‍ 7,151 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് 69 പേര് വൈറസ് ബാധയില്‍നിന്നു മുക്തി നേടിയതോടെ രാജ്യത്ത് ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 1,398 ആയി ഉയര്‍ന്നു.
ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത് മക്കയിലാണ്. കൂടാതെ ജിദ്ദ, ദമാം, മദീന, ഹുഫൂഫ് എന്നിവിടങ്ങളിലും കൂടിയ തോതില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ സ്ഥിരീകരിച്ച കണക്കുകള്‍ ഇങ്ങനെ. മക്ക 251, ജിദ്ദ 210, ദമാം 194, മദീന 177, ഹുഫുഫ് 123, റിയാദ് 85.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."