വികസന പാക്കേജ് അവലോകനം ചെയ്തു
കാസര്‍കോട്: ജില്ലയില്‍ വിവിധ വികസന പ്രവൃത്തികള്‍ക്കായി പ്രഭാകരന്‍ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമുള്ള വികസന പാക്കേജ് അവലോകനം ചെയ്തു. ജില്ലാ കലക്ടര്‍ ഇ. ദേവദാസന്റെ അധ്യക്ഷതയില്‍ പി. കരുണാകരന്‍ എം.പി, എം.എല്‍.എമാരായ പി.ബി അബ്ദുല്‍ റസാക്ക്, എന്‍.എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, സബ് കലക്ടര്‍ മൃണ്‍മയി ജോഷി എന്നിവരുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേര്‍ന്നത്.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഇതുവരെയായി 42 പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 18 പദ്ധതികളുടെ പ്രവൃത്തി നടന്നുവരികയാണ്. കഴിഞ്ഞ ബജറ്റില്‍ കാസര്‍കോട് വികസന പാക്കേജിനായി 87.98 കോടി രൂപ ഉള്‍പ്പെടുത്തിയിരുന്നു. വിവിധ വകുപ്പുകളും ജനപ്രതിനിധികളും സമര്‍പ്പിച്ച പദ്ധതികള്‍ മുന്‍ഗണനാക്രമം നിശ്ചയിച്ച് സര്‍ക്കാരിലേക്ക് അയക്കാന്‍ യോഗത്തില്‍ തീരുമാനമായി. പ്ലാനിങ് ഓഫിസര്‍ പി. ഷാജി, പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. എ.ഡി.എം കെ. അംബുജാക്ഷന്‍, ഫിനാന്‍സ് ഓഫിസര്‍ കെ കുഞ്ഞമ്പു നായര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."