HOME
DETAILS
MAL
കേരളത്തില്‍ കൊവിഡിന് മൃദുസ്വഭാവം
backup
April 20 2020 | 02:04 AM
തിരുവനന്തപുരം: കേരളത്തില്‍ വ്യാപിച്ച കൊവിഡ്19 മൃദുസ്വഭാവം ഉള്ളതാണെന്ന് വിദഗ്ധ വിലയിരുത്തല്‍.
വിദേശത്തുനിന്ന് എത്തിയവരില്‍ 25 ദിവസം കഴിഞ്ഞ് വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിഗമനം.
രോഗലക്ഷണം പ്രകടിപ്പിച്ച് എട്ടു ദിവസത്തേക്കു മാത്രമേ രോഗസംക്രമണ ശേഷിയുള്ളുവെന്നാണ് നിലവിലെ സൂചനകള്‍. എന്നാല്‍ ഇതിനു ശേഷവും പി.സി.ആര്‍ ടെസ്റ്റ് പോസിറ്റീവാകാം.
രോഗികളില്‍ പ്രധാനമായും ആന്റിബോഡി എം,ജി എന്നിവയാണ് കാണപ്പെടുന്നത്. ഇതില്‍ ആന്റിബോഡി എം രോഗാവസ്ഥയിലുള്ളവരിലും ജി രോഗം ഭേദമായവരിലുമാണ് കണ്ടത്. അതിനാല്‍ പി.ആര്‍.സി ടെസ്റ്റില്‍ ആന്റിബോഡി ജി ഉണ്ടെങ്കില്‍ രോഗം മാറി എന്ന് ഉറപ്പിക്കാമെന്നും അങ്ങനെ ആയാല്‍ പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നുമാണ് വ്യക്തമായതെന്ന് വിദഗ്ധസമിതി ചെയര്‍പേഴ്‌സണ്‍ ബി. ഇക്ബാല്‍ പറഞ്ഞു.
എന്നാല്‍ രോഗവ്യാപന സാധ്യത തടയാന്‍ രോഗം ഭേദമായവരും അവരുമായി ബന്ധപ്പെട്ടവരും നിരീക്ഷണത്തില്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു .
ജനിതക ഘടനാമാറ്റം സംബസിച്ച് കേംബ്രിജ് സര്‍വകലാശാല പുറത്തുവിട്ട ആദ്യ പഠന റിപ്പോര്‍ട്ടില്‍ കൊവിഡ്19നു കാരണമായ നോവല്‍ കൊറോണ വൈറസിന് ഘടനാ മാറ്റം ഭൂപ്രദേശങ്ങള്‍ക്കനുസരിച്ച് സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."