ബഹ്റൈനില്‍ ഞായറാഴ്ച മാത്രം 100 കോവിഡ് ബാധിതര്‍; 78 പേരും പ്രവാസികള്‍
മനാമ: ബഹ്റൈനില്‍ ഞായറാഴ്ച മാത്രം 100 പേരില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 78 പേര് പ്രവാസികളാണ്. ഇന്ത്യക്കാരുള്‍പ്പെടെ വിവിധ രാജ്യങ്ങളിലുള്ളവര്‍ ഇതിലുണ്ടെങ്കിലും മലയാളികള്‍ എത്രപേരുണ്ടെന്നത് വ്യക്തമല്ല.
അതേ സമയം ഞായറാഴ്ച സ്ഥിരീകരിച്ച രോഗികളില്‍ പ്രവാസി തൊഴിലാളികള്‍ക്കു പുറമെ ഇറാനില്നിന്നെത്തിച്ച രണ്ട് ബഹ്റൈന്‍ പൗരന്മാരും സമ്പര്‍ക്കത്തിലൂടെ രോഗികളായ 20 പേരും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
പ്രാദേശിക സമയം മൂന്നു മണിക്കാണ് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
റിപ്പോര്‍ട്ടനുസരിച്ച് 85126 പേരിലാണ് ബഹ്റൈനില്‍ കോവിഡ് ടെസ്റ്റ് നടന്നത്. ഇതില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1107 ആണ്. പുതുതായി നാലുപേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ എണ്ണം 759 ആയി.
അതിനിടെ മനാമ ഉള്‍പ്പെടെ ചില ഭാഗങ്ങളിലെ കെട്ടിടങ്ങളില്‍ രോഗ ബാധയുള്ളവരെ കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതരെത്തി കെട്ടിടം സീല്‍ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരുമിച്ച് താമസിക്കുന്ന ബില്‍ഡിങ്ങുകളും ഇതിലുള്പ്പെട്ടിട്ടുണ്ടെങ്കിലും ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ലഭ്യമായിട്ടില്ല.
ആദ്യം തൊഴിലാളികളുള്‍പ്പെടെയുള്ളവരെ മുഴുവന്‍ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി പിന്നീട് കെട്ടിടങ്ങള്‍ അണുവിമുക്തമാക്കി നല്‍കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."