HOME
DETAILS

റെയില്‍ സുരക്ഷക്ക് നിരീക്ഷണം: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

  
backup
June 11 2018 | 02:06 AM

%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%80


തിരുവനന്തപുരം: സംസ്ഥാനത്തെ റെയില്‍പ്പാതകളിലെ അട്ടിമറിശ്രമങ്ങളും തകരാറുകളും കണ്ടെത്തുന്നതിന് കാമറ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍.
പദ്ധതിക്ക് മാര്‍ച്ചില്‍ അനുമതി ലഭിച്ചിരുന്നു. ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച ഡ്രോണുകളുപയോഗിച്ച് ട്രാക്കില്‍ കാമറാനിരീക്ഷണം നടത്തുന്നതാണ് പദ്ധതി. രണ്ടു മാസത്തിനുള്ളില്‍ നടപ്പിലാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് റയില്‍വേ ഡിവിഷന്‍ അധികൃതര്‍ പറഞ്ഞു.
റെയില്‍പ്പാതയിലെ അട്ടിമറിശ്രമം തടയാന്‍ കാമറാനിരീക്ഷണമേര്‍പ്പെടുത്തണമെന്ന് ടി.പി സെന്‍കുമാര്‍ ഡി.ജി.പിയായിരുന്ന സമയം മുതല്‍ കേരളാ പൊലിസ് തുടര്‍ച്ചയായി റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നു. ദിവസേന ഏഴര ലക്ഷത്തോളം യാത്രക്കാരുമായി 280ഓളം ട്രെയിനുകളാണ് സംസ്ഥാനത്ത് സര്‍വിസ് നടത്തുന്നത്. അഞ്ചുവര്‍ഷത്തിനിടെ എഴുപതോളം അട്ടിമറി ശ്രമങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. 2010 ജൂലൈയില്‍ ഷൊര്‍ണൂര്‍ നിലമ്പൂര്‍ പാസഞ്ചറിന്റെ ലോക്കോ എന്‍ജിനിലെയും ഏഴ് കോച്ചുകളിലെയും ബ്രേക്കും ഫീഡര്‍ പൈപ്പുകളും മുപ്പതിടത്ത് മുറിച്ചിട്ട് വന്‍ അട്ടിമറിശ്രമവുമുണ്ടായി.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു പ്രതിയെപ്പോലും പിടികൂടാന്‍ സാധിച്ചിട്ടില്ല. കാമറാ നിരീക്ഷണം ഇതിന് അറുതിവരുത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago