തൃക്കാക്കര മണ്ഡലത്തിലെ 17 സ്കൂളുകള്‍ ജൈവ സൗഹൃദമാക്കും
കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ 17 സര്‍ക്കാര്‍ സ്കൂളുകള്‍ ജൈവസൗഹൃദമാക്കാന് തീരുമാനം. പി. ടി. തോമസ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഇന്നലെ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.
യോഗത്തില്‍ കൊച്ചി കോര്പറേഷന് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. പൂര്‍ണിമ നാരായണന്, തൃക്കാക്കര നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സീന റഹ്മാന്, ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മായ, ഡിഇഒ ലതിക, ആലുവ, എറണാകുളം, തൃപ്പൂണിത്തുറ എ ഇ ഒമാര്‍, ഡിഡി ഓഫീസ് അസിസ്റ്റന്റ് സന്തോഷ്, പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്മാര്, കൗണ്‍സിലര്‍മാ, പിടി എ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജൈവ സൗഹൃദമാക്കുന്ന സ്കൂളുകളില്‍ കീടനാശിനിരഹിത പച്ചക്കറികളുടെ ഉത്പാദനമാണു ലക്ഷ്യമിടുന്നത്. ഇതിനായി അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒന്നിച്ചു പ്രവര്‍ത്തിക്കും. ചില സ്കൂളുകളില്‍ മയക്കുമരുന്നിന്റെ ഉപയോഗമുള്ളതായി ശ്രദ്ധയില്പ്പെട്ടിട്ടു്. ഇവിടങ്ങളില്‍ പ്രത്യേക ബോധവത്കരണ നടപടികള്‍ ആരംഭിക്കും. സ്കൂളുകളില്‍ ആവശ്യത്തിന് അധ്യാപകരെയും അനധ്യാപകരെയും നിയമിക്കാന്‍ സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്യാനും യോഗഠം തീരുമാനിച്ചു.
കവികളായ ഇടപ്പള്ളിയും ചങ്ങമ്പുഴയും പഠിച്ച ഇടപ്പള്ളി യു. പി. സ്കൂളിന്റെ നില വളരെ മോശമാണെന്നു യോഗം വിലയിരുത്തി. ഈ സ്കൂളിനെ പുനരുദ്ധരിച്ച് വളരെ നല്ല നിലയിലേക്കു കൊുവരുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തില്‍ വിവിധ സ്കൂളുകളിലെ കുട്ടികളുടെ എണ്ണം, അധ്യാപക അനധ്യാപക എണ്ണം, ടോയ്ലെറ്റ്, കെട്ടിടം ഉള്‍പ്പെടെ ഭൗതിക സാഹചര്യങ്ങള്‍ തുടങ്ങിയവ വിശദമായി ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."