നീതി ആയോഗില്നിന്നു സ്മൃതി ഇറാനി പുറത്ത്
ന്യൂഡല്‍ഹി: വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ചുമതലയില്‍നിന്നു പുറത്തായി ഒരുമാസം കഴിയും മുന്‍േപ നീതി ആയോഗില്നിന്നു സ്മൃതി ഇറാനിയെ നീക്കി. നീതി ആയോഗിന്റെ പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയില്‍നിന്നാണ് സ്മൃതി ഇറാനിയെ പുറത്താക്കിയത്.
ഈ മാസം ഏഴിന് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്േദകര്‍ പുറത്തിറക്കിയ ഉത്തരവിലാണ് സ്മൃതി ഇറാനിയെ നീതി ആയോഗ് പ്രത്യേക ക്ഷണിതാവ് സ്ഥാനത്തുനിന്ന് നീക്കിയതായി പറയുന്നത്. സ്മൃതി ഇറാനിക്കു പകരം പകരം കേന്ദ്ര ആസൂത്രണ സഹമന്ത്രി ഇന്ദ്രജിത് സിങ്ങിനെ പ്രത്യേക ക്ഷണിതാവ് പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമതിയോടെയാണ് ഈ മാറ്റം. ഈ മാസം 17ന് നീതിആയോഗിന്റെ യോഗം നടക്കാനിരിക്കെയാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞമാസം 14നാണ് സ്മൃതി ഇറാനിയെ വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍നിന്നു പുറത്താക്കിയത്.
സ്മൃതി ഇറാനിയുടെ വകുപ്പില്‍ സഹമന്ത്രിയായിരുന്ന രാജ്യവര്‍ധന്‍ സിങ് റാത്തോഡിന് മന്ത്രാലയത്തിന്റെ ചുമതല നല്‍കുകയായിരുന്നു.
അപ്രധാനമായ ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന്റെ ചുമതല മാത്രമാണ് ഇപ്പോള്‍ സ്മൃതി ഇറാനിക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."