'ഇന്ദിരാഭവന് വില്പനക്ക്! വില 10,000 രൂപ'
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ് നല്കിയ തീരുമാനത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം കോണ്‍ഗ്രസില്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല, പ്രത്യേകിച്ചും അണികള്‍ക്കിടയില്‍.
തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവന് വില്പനയ്ക്കുവച്ച് പ്രതിഷേധിക്കുകയാണ് അജയ്.എസ്.മേനോന് എന്ന കോണ്‍ഗ്രസ് പ്രവര്ത്തകന്.ഓണ്‍ലൈന്‍ വൈബ്സൈറ്റായ ഒ.എല്‍.എക്സിലാണ് അജയ് 10,000 രൂപയ്ക്ക് കെ.പി.സി.സി ആസ്ഥാനം വില്പനക്ക് വച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ആസ്തി വില്പനക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വ്യാപാരമെന്നും പരസ്യത്തില്‍ പറയുന്നു. കെട്ടിടത്തിന്റെ ചിത്രം ഉള്‍പ്പെടെയാണ് വെബ്സൈറ്റില്‍ പരസ്യം നല്‍കിയിരിക്കുന്നത്. ഇവിടെ എല്ലാവിധ ഫര്‍ണിച്ചറുകളുമുണ്ടെന്നും വാങ്ങുന്നവര്‍ക്ക് ഉടന്‍ ഏറ്റെടുക്കാനാകുമെന്നും പരസ്യത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."