യൂറോപ്യന്‍ കോളനിവല്‍ക്കരണം ആഗോള ഭൂമിശാസ്ത്രത്തെ തന്നെ മാറ്റിമറിച്ചെന്നു പഠനം
ലണ്ടന്‍: കോളനിവല്‍ക്കരണം യൂറോപ്യന്‍ രാജ്യങ്ങളെ സമ്പന്നമാക്കിയെന്നത് നാം ചരിത്രപാഠങ്ങളില്‍നിന്നു പഠിച്ചതാണ്. ഒരു കോടിയിലേറെ ആഫ്രിക്കന്‍ ജനതയെ അത് അടിമകളാക്കി പീഡിപ്പിച്ചതും നമുക്കറിയാം. കോട്ടന്‍, പഞ്ചസാര, പുകയില എന്നിവയുടെ ആദ്യ ആഗോള മാര്‍ക്കറ്റും സൃഷ്ടിച്ചത് കോളനിവല്‍ക്കരണം തന്നെയാണ്.
എന്നാല്‍ അതുകൊണ്ടും ഒതുങ്ങുന്നതല്ല യൂറോപ്യന്‍ കോളനിവല്‍ക്കരണത്തിന്റെ ആഘാതങ്ങളെന്നാണു പുതിയ പഠനങ്ങള്‍ പറയുന്നത്. ഭൂമിയുടെ ഘടനയെ തന്നെ അതു മാറ്റിമറിച്ചതായാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ഭൂമിയുടെ വായുവിലും കല്ലിലും തുരുമ്പിലുമെല്ലാം കോളനിവല്‍ക്കരണത്തിന്റെ അവശിഷ്ടങ്ങള്‍ കാണാമെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞരായ സിമോണ്‍ ലെവിസും മാര്‍ക്ക് മസ്‌ലിനും പറയുന്നു. രണ്ടുപേരും ചേര്‍ന്നു രചിച്ച 'ദ ഹ്യുമന്‍ പ്ലാനെറ്റ്: ഹൗ വി ക്രിയേറ്റഡ് ദ ആന്ത്രോപോസിന്‍'(മനുഷ്യഗ്രഹം: നാമെങ്ങനെ മനുഷ്യകേന്ദ്രീകൃത ലോകം സൃഷ്ടിച്ചു?) പുസ്തകത്തിലാണ് കോളനിവല്‍ക്കരണം ഭൂമിശാസ്ത്രത്തെ തന്നെ മാറ്റിമറിച്ചതിനെ കുറിച്ചു പുതിയ കണ്ടെത്തലുകള്‍ അവതരിപ്പിക്കുന്നത്.
ലണ്ടന്‍ യൂനിവേഴ്‌സിറ്റി കോളജില്‍ അധ്യാപകരാണ് ലെവിസും മസ്‌ലിനും. കഴിഞ്ഞയാഴ്ചയാണു പുതിയ പുസ്തകം പുറത്തുവന്നത്. മനുഷ്യനാണ് പ്രപഞ്ചത്തില്‍ ഏറ്റവും പ്രാധാന്യം എന്ന കാഴ്ചപ്പാടാണ് അിവേൃീുീരലില. ഇതിന്റെ പ്രഭവകാലം കണ്ടെത്താനുള്ള ഗവേഷണത്തിലാണ് ലെവിസും മസ്‌ലിനും പുതിയ നിഗമനത്തിലെത്തിയത്. അടുത്ത കാലത്താണ് ആന്ത്രോപോസിന്റെ ഉത്ഭവമെന്നാണു പൊതുവിലയിരുത്തല്‍. എന്നാല്‍, 16-ാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ പര്യവേക്ഷകരുടെയും അധിനിവേശകരുടെയും സൈനികരുടെയും പുതിയ ലോകങ്ങള്‍ തേടിയുള്ള യാത്ര മുതല്‍ അതിനു തുടക്കമായതായാണ് ലെവിസിന്റെയും മാസ്‌ലിന്റെയും പക്ഷം. പ്രത്യേകിച്ചും ബ്രിട്ടീഷ്, സ്പാനിഷ് അധിനിവേശകരുടെ തെക്കന്‍-മധ്യ അമേരിക്കന്‍ അധിനിവേശം മേഖലയുടെ ഭൂമിശാസ്ത്രത്തില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിച്ചതായി ഇരുവരും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."