അപകട കേന്ദ്രങ്ങളായി അംഗണവാടികള്‍
മണ്ണഞ്ചേരി: കുട്ടികളെ കാത്തുപരിരക്ഷിക്കേണ്ട അംഗന്‍വാടികള്‍ അപകടകേന്ദ്രങ്ങളാകുന്നു. വ്യത്യസ്ത സ്വഭാവക്കാരായ കുട്ടികളെ പരിപോഷിപിക്കുന്നതില്‍ ഇത്തരം സ്ഥാപനങ്ങള്‍ വീഴ്ച വരുത്തുന്നത് പതിവായിരിക്കുകയാണ്.
ഈ രംഗത്തേക്ക് പുതിയതായി കടന്നുവരുന്നവരാണ് വേണ്ടത്ര ജാഗ്രത കാണിക്കാത്തത്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് അപകടം സംഭവിക്കുന്നതും പതിവായിരിക്കുകയാണ്.
രണ്ടാഴ്ച മുന്‍പാണ് മാരാരിക്കുളം തെക്കില്‍ അംഗണവാടിയിലെത്തിയ കുരുന്നിന്റെ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റത്. ഭക്ഷണം കഴിച്ച് കൈകഴുകാനിറങ്ങിയപ്പോള്‍ കാല്‍വഴുതിവീണതാണെന്നാണ് ജീവനക്കാരുടെ ഭാഷ്യം. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ രക്ഷകര്‍ത്താക്കള്‍ എത്തിച്ച് നാല് തുന്നലുകള്‍ തലയിലിട്ടാണ് രണ്ടരവയസുകാരനെ വീട്ടിലെത്തിച്ചത്.
തൊട്ടടുത്ത ദിവസമാണ് കായംകുളത്ത് അംഗന്‍വാടിയിലെത്തിയ ആദ്യദിനത്തില്‍ തന്നെ ഒരു കുട്ടി വെള്ളക്കെട്ടില്‍ വീണുമരിച്ചത്. സംഭവം വിവാദമായപ്പോള്‍ ജീവനക്കാരെ സസ്‌പെന്റ്‌ചെയ്ത് തടിതപ്പാനാണ് അധികൃതരുടെ ശ്രമം.
പുതിയതായി ഈ മേഖലയില്‍ ജോലിചെയ്യാനെത്തുവര്‍ക്ക് നല്ലനിലയിലുള്ള അവബോധം ഉണ്ടാക്കാന്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ തയ്യാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."