HOME
DETAILS
MAL
ലോക്ക് ഡൗണില്‍ ഇളവ്: പാലായില്‍ നിയന്ത്രണം വിട്ട് ജനത്തിരക്ക്
backup
April 21 2020 | 01:04 AM
പാലാ: ലോക്ക് ഡൗണിനു താല്‍ക്കാലിക ഇളവനുവദിച്ചതോടെ പാലാ നഗരത്തില്‍ വലിയ ജനത്തിരക്ക്. രാവിലെ ഏഴു മുതല്‍ നൂറുകണക്കിനാളുകളാണ് നഗരത്തില്‍ സ്വകാര്യ വാഹനങ്ങളിലെത്തിയത്. ഇതോടെ രണ്ടു മണിക്കൂറോളം നഗരം ഗതാഗതക്കുരുക്കിലമര്‍ന്നു.
ഇതിനിടെ തിരക്കു കാണാനും മറ്റുമായി നഗരത്തിലേക്ക് നിരവധിയാളുകള്‍ എത്തിക്കൊണ്ടേയിരുന്നു. തിരക്ക് നിയന്ത്രണാതീതമായതോടെ കടുത്ത നിര്‍ദേശങ്ങളും മൈക്ക് അനൗണ്സിമെന്റുമായി പൊലിസ് എത്തി. ഇതോടെയാണ് തിരക്കിനു ശമനമായത്. ഗ്രീന്‍ സോണിലുള്‍പ്പെട്ട കോട്ടയം ജില്ലയില്‍ ഇളവുകള്‍ 21 മുതലാണ് പ്രാബല്യത്തില്‍ വരികയെങ്കിലും നഗരങ്ങളില്‍ ഇന്നലെ മുതല്‍ തിരക്കനുഭവപ്പെട്ടു. പാലാ, സമീപപ്രദേശങ്ങളായ രാമപുരം, പ്രവിത്താനം, ഭരണങ്ങാനം, പൈക, കിടങ്ങൂര്‍ മേഖലകളില്‍ വന്‍തോതില്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങി. പൊലിസ് കാര്യമായ പരിശോധനകള്‍ ഒഴിവാക്കിയതും പുറത്തിറങ്ങിയവര്‍ക്കു സൗകര്യമായി.കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് വലിയതോതില്‍ സ്വകാര്യവാഹനങ്ങള്‍ ടൗണിലേക്കെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."