HOME
DETAILS
MAL
ഹോട്ട്സ്പോട്ട് നിര്‍ണയത്തില്‍ അപാകത; പ്രതിഷേധവുമായി മുഹമ്മ പഞ്ചായത്ത്
backup
April 21 2020 | 01:04 AM
മുഹമ്മ: കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയിലെ ഹോട്ട് സ്പോട്ടുകള്‍ നിര്‍ണയിച്ചതില്‍ അപാകതയെന്ന് ആക്ഷേപം. ജില്ലയിലെ മൂന്ന് ഹോട്ട് സ്പോട്ടുകളില്‍ ഒന്നായ മുഹമ്മ പഞ്ചായത്ത് അധികൃതരാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. മുഹമ്മ പഞ്ചായത്തിനെ ഹോട്ട് സ്പോട്ട് പട്ടികയില്‍പ്പെടുത്തിയതോടെ ജനങ്ങള്‍ ആശങ്കയിലാണ്.
സമീപ പഞ്ചായത്തായ തണ്ണീര്‍മുക്കത്താണ് ഒരാള്‍ക്ക് കൊവിഡ്-19 റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ തണ്ണീര്‍മുക്കം പഞ്ചായത്ത് ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുമില്ല. മുഹമ്മ പഞ്ചായത്തില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരടക്കം 138 പേരാണ് ആകെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 130 പേരും നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിട്ടുണ്ട്. പട്ടിക പുറത്തുവന്നതോടെ പഞ്ചായത്തിന്റെ പല ഭാഗത്തുനിന്നും ആളുകള്‍ പഞ്ചായത്ത് അധികൃതരെ ഫോണില്‍ വിളിച്ച് ആശങ്ക അറിയിച്ചു. ഇതേ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാല്‍ ആരോഗ്യമന്ത്രിയുടെ ഓഫിസിലും തദ്ദേശ വകുപ്പ് സെക്രട്ടറിയുമായും ബന്ധപ്പെട്ടു. ദുരന്ത നിവാരണ വകുപ്പാണ് ഹോട്ട് സ്പോട്ടുകള്‍ സംബന്ധിച്ച റിപോര്‍ട്ട് തയാറാക്കിയതെന്നതിനാല് ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപല്‍ സെക്രട്ടറി ഡോ. വേണുവിനെ ആശങ്ക അറിയിച്ചതായി ജെ. ജയലാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."