ചങ്ങരംകുളത്ത് മരം വീണ് വീടുകള്‍ തകര്‍ന്നു
ചങ്ങരംകുളം: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളില്‍ മരം വീണ് രണ്ടു വീടുകള്‍ തകര്‍ന്നു. ചങ്ങരംകുളം മാമാപ്പടിയിലെ വിളക്കത്തല രാജന്റെയും പള്ളിക്കരയില്‍ താമസിക്കുന്ന വാക്കാട്ട് പറമ്പില്‍ പനങ്ങാടന്റെയും വീടുകള്‍ക്ക് മുകളിലേക്കാണ് മരം വീണ് വീടിന് കേടുപാട് സംഭവിച്ചത്.
അപകടത്തില്‍ വിളക്കത്തല രാജന്റെ വീടിന് വിള്ളലേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് വീടിന്റെ അടുക്കള ഭാഗത്തേക്ക് പുളിമരം കടപുഴകിയും തെങ്ങ് പൊട്ടിയും വീണ നിലയില്‍ കാണപ്പെട്ടത്.വീടിന് മുകളിലെ വാട്ടര്‍ ടാങ്കും തകര്‍ന്ന നിലയിലാണ്.വീട്ടുടമ പഞ്ചായത്ത്, വില്ലേജ് അധികൃതരെ വിവരം അറിയിച്ചു. വില്ലേജ് അധികൃതരെത്തി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്. പള്ളിക്കരയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉണ്ടായ കനത്ത മഴയിലാണ് തെക്കുമുറിയില്‍ പനങ്ങാടന്റെ വീടിന് മുകളിലാണ് സമീപത്ത് നിന്നിരുന്ന പ്ലാവ് കട പുഴകി വീണത്. വീടിന് മുകളില്‍ മരം വീണതിനെ തുടര്‍ന്ന് വീട് ഭാഗികമായി തകര്‍ന്നെങ്കിലും വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."