HOME
DETAILS
MAL
സര്‍വകലാശാല പരീക്ഷകള്‍; ദൂരദേശങ്ങളിലുള്ള വിദ്യാര്‍ഥികള്‍ ആശങ്കയില്‍
backup
April 21 2020 | 06:04 AM
കണ്ണൂര്‍: ലോക്ക് ഡൗണില്‍ നിര്‍ത്തിവച്ച സംസ്ഥാനത്തെ വിവിധ സര്‍വകലാശാലാ പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതോടെ ആശങ്കയിലായി ദൂരദേശങ്ങളിലുള്ള വിദ്യാര്‍ഥികള്‍.
കേരള, എം.ജി സര്‍വകലാശാലകള്‍ക്കു കീഴിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ കോളജുകളിലായി മലബാറിലെ നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇവര്‍ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ പഠിക്കുന്ന തെക്കന്‍ ജില്ലകളിലെ വിദ്യാര്‍ഥികളും ഇതേ അവസ്ഥയിലാണ്.
മെയ് 11 മുതല്‍ പരീക്ഷകള്‍ നടന്നാല്‍ ദൂരജില്ലകളിലെ വിദ്യാര്‍ഥികള്‍ എങ്ങനെ പരീക്ഷകള്‍ എഴുതുമെന്നറിയാത്ത സ്ഥിതിയിലാണ്. സംസ്ഥാനത്തിനു പുറത്തു നിന്നുള്ള വിദ്യാര്‍ഥികളും സംസ്ഥാനത്തെ വിവിധ കോളജുകളില്‍ പഠിക്കുന്നുണ്ട്. പരീക്ഷകള്‍ക്കായി അവര്‍ക്കു നാട്ടില്‍ നിന്ന് എത്താനാകുമോ എന്ന ആശങ്കയുമുണ്ട്. നാട്ടില്‍ നിന്നെത്തിയാല്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നതും വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്നു. ഇതുവരെ താമസിച്ച ഹോസ്റ്റലുകളില്‍ രണ്ടുമൂന്നു മാസത്തേക്ക് താമസിപ്പിക്കില്ലെന്ന് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞതായും വിദ്യാര്‍ഥികള്‍ പറയുന്നു.
കേരള സര്‍വകലാശാല ബിരുദ പരീക്ഷകള്‍ ആരംഭിച്ചപ്പോഴാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കേരള സര്‍വകലാശാലയുടെ അവസാനവര്‍ഷ ബി.എഡ് പരീക്ഷകളാണ് ഇനി നടക്കാനുള്ളത്. ഈ പരീക്ഷകള്‍ യഥാസമയം നടന്നില്ലെങ്കില്‍ വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."