HOME
DETAILS
MAL
ഇന്ന് സംസ്ഥാനത്ത് 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 16 പേര്‍ രോഗമുക്തി നേടി
backup
April 21 2020 | 12:04 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ്-19 ബാധ സ്ഥിരീകരിച്ചു. അതേസമയം, 16 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.
- കണ്ണൂര്‍- 10
- പാലക്കാട്- 4
- കാസര്‍കോട്- 3
- മലപ്പുറം- 1
- കൊല്ലം- 1
കണ്ണൂരില്‍ രോഗം ബാധിച്ച 9 പേരും വിദേശത്തു നിന്ന് വന്നവരാണ്. പാലക്കാട്, മലപ്പുറം, കൊല്ലം എന്നിവിടങ്ങളില്‍ രോഗം ബാധിച്ചവര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവരാണ്. കാസര്‍കോട്ട് പോസിറ്റീവായവര്‍ വിദേശത്തു നിന്ന് വന്നവരാണ്.
സംസ്ഥാനത്ത് ഇതുവരെ 426 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 117 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."