HOME
DETAILS
MAL
കൊവിഡ് സംശയിച്ച കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു
backup
April 21 2020 | 17:04 PM
കണ്ണൂര്‍: യു.എ.ഇയിലെ അജ്മാനില്‍ കൊവിഡ് സംശയിച്ച് ചികിത്സ തേടിയയാള്‍ മരിച്ചു. പെരിങ്ങത്തൂര്‍ പുളിയനമ്പ്രം പുതിയ റോഡില്‍ വലവീട്ടില്‍ മീത്തല്‍ മൊയ്തീന്റെയും കടവത്തൂര്‍ എടവന ആയിശയുടെയും മകന് ഷക്കീര്‍ (37) ആണ് മരിച്ചത്.
പനിബാധിച്ച് അജ്മാന് ജി.എം.സി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ടിനു ന്യുമോണിയ സ്ഥിരീകരിക്കുകയും പിന്നീട് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതായും ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ പരിശോധനാഫലം ലഭിച്ചാലേ സ്ഥിരീകരിക്കാനാകൂവെന്നു ഇവര്‍ വ്യക്തമാക്കി. അജ്മാനിലെ കൊക്കക്കോള കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: സലീന (ഇരഞ്ഞിന്കീഴില്). മക്കള്‍: ഫാത്തിമ ഷക്കീര്‍, സമാ മെഹ്ബിന്, അബ്ദുല്ല. സഹോദരങ്ങള്‍: ഉബൈദ്, മുനീര്‍ (ഇരുവരും ദുബൈ). ഖബറടക്കം അജ്മാനില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."