HOME
DETAILS

സഊദിയിലെ ഉനൈസയിൽ സഹായം കാത്ത് നിരവധി നഴ്‌സുമാർ; 27 ലധികം പേർ ഗർഭിണികൾ

  
backup
April 21 2020 | 19:04 PM

request-for-help-from-saudi

       റിയാദ്: സഊദിയയിലെ ഉനൈസയിൽ നിരവധി ഗര്ഭിണികളടക്കം നിരവധി നഴ്‌സുമാർ അടിയന്തിര സഹായം കാത്ത് കിടക്കുന്നു. ഇവിടെ ആശുപത്രിയിൽ ജോലി ചെയ്‌തിരുന്നവരിൽ ഏതാനും പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് നഴ്‌സുമാർ ഉൾപ്പെടെ ബാക്കിയുള്ള മുഴുവൻ ജീവനക്കാരെയും ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുന്നത്. ഇവരിൽ 27 ലധികം വരുന്ന ഗര്ഭിണികളാണ് സഹായം ആവശ്യപ്പെട്ടു രംഗത്തെത്തിയത്. ഇവരിൽ തന്നെ പത്തിലധികം പേരും ഒമ്പത് മാസം അടുത്തെത്തിയവരാണ്. ഇവരാണ് ഉടൻ സഹായം ആവശ്യമായിട്ടുള്ളവർ. ഇവരുടെ കൂടെയുള്ള മറ്റു രാജ്യക്കാരെ ഇതിനകം തന്നെ അവരുടെ എംബസികൾ ഇടപെട്ട് സ്വദേശങ്ങളിലേക്ക് മടക്കി അയച്ചിട്ടുണ്ട്.

[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2020/04/VID-20200421-WA0178.mp4"][/video]

       ഉനൈസയിലെ കിംഗ് സഊദ് ആശുപത്രിയിലെ ജീവനക്കാരാണ് ഐസൊലേഷനിൽ കഴിയുന്നത്. നേരത്തെ ഇവിടെ വൈറസ് ബാധിതരെ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. ഇവരിൽ നിന്ന് ഏഴു മലയാളി നഴ്‌സുമാർക്കും രണ്ടു ഡോക്ടർമാർക്കും വൈറസ് ബാധയേറ്റതോടെ ഇവിടെ ജോലിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോൾ മറ്റു ആശുപത്രികളിൽ നിന്നുള്ളവരാണ് ഇവിടെ ജോലി ചെയ്യുന്നത്. നഗരത്തിൽ തന്നെയുള്ള ഹോട്ടലിയ്ക്കാണ് ഇവരെ മാറ്റിരിക്കുന്നത്. 450 ഓളം ജീവനക്കാരുള്ളവരിൽ നേരത്തെ നാട്ടിൽ പോയി തിരിച്ചു വരാൻ കഴിയാത്ത ഏകദേശം 50 ഓളം ജീവനക്കാർ ഒഴികെ ബാക്കിയുള്ളവരിൽ പകുതിയിലധികവും മലയാളി ജീവനക്കാരാണ്.

[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2020/04/VID-20200421-WA0167.mp4"][/video]

     ഹോട്ടലിൽ ഇവരെ ഐസൊലേഷനിൽ ആക്കിയായതിനെ തുടർന്ന് മലയാളി നഴ്‌സുമാർ ഇന്ത്യൻ ഗവൺമെന്റിനോട് സഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഗർഭിണികളായവരിൽ  അത്യാവശ്യ ഘട്ടങ്ങളിൽ സഹായത്തിനു പോലും മറ്റാരും കൂടെയില്ല. ഐസൊലേഷനിൽ ആയതിനാൽ ഇവർക്ക് സഹായത്തിനായി ആരും രംഗത്തെത്താത്തതും ഇവർക്ക് ഏറെ ആശങ്കക്കിട നൽകുന്നുണ്ട്. പലവിധ അസുഖങ്ങൾ ഉള്ളവരും ഇക്കൂട്ടത്തിലുണ്ട്. ഏതു വിധേനയും നാട്ടിലേക്കെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  19 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  19 days ago