HOME
DETAILS
MAL
പ്രവാസികള്‍ക്ക് വൈദ്യസഹായം നല്‍കുമെന്നറിയിക്കാന്‍ തടസമുണ്ടോയെന്ന് ഹൈക്കോടതി
backup
April 22 2020 | 00:04 AM
കൊച്ചി: കൊവിഡ് 19 ഭാഗമായി പ്രവാസികള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായി വിദേശ രാജ്യങ്ങള്‍ക്ക് അറിയിപ്പു നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിനു തടസമുണ്ടോയെന്ന് ഹൈക്കോടതി ആരാഞ്ഞു. ഇബ്രാഹിം സുലൈമാന്‍ സേട്ട് കള്‍ച്ചറല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.ഇ അബ്ദുല്‍ കലാം സമര്‍പ്പിച്ച ഹരജിയിലാണ് കോടതി കേന്ദ്രത്തിന്റെ നിലപാട് തേടിയത്. ഏതെങ്കിലും രാജ്യം ചികില്‍സാ സഹായം ആവശ്യപ്പെട്ടാല്‍ മാത്രമേ സഹായം നല്കാനാവൂവെന്ന് കേന്ദ്രം നിലപാട് വ്യക്തമാക്കിയപ്പോഴാണ് സഹായം നല്കാന് തയാറാണെന്ന വിവരം മറ്റു രാജ്യങ്ങള്‍ക്ക് നല്കുന്നതിനു തടസമുണ്ടോയെന്ന് ആരാഞ്ഞത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നതിനായി കേസ് 24 ലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."