മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ: തിരുവഞ്ചൂര്‍
കോട്ടയം: സ്പ്രിംഗ്ലര്‍ ഇടപാടില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ എന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ജനങ്ങളുടെ ചോദ്യം അവഗണിച്ച് മുഖ്യമന്ത്രിക്ക് മുന്നോട്ടു പോകാനാവില്ല. ഏതെങ്കിലും വകുപ്പ് സെക്രട്ടറി മാത്രമാണ് ഇടപാടില്‍ ഉത്തരവാദിയെന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. വിവാദത്തില്‍ സി.പിഎം നിലപാട് വൈരുധ്യം നിറഞ്ഞതാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കൊവിഡിന്റെ മറവില്‍ സാധാരണക്കാരുടെ വിവരങ്ങള്‍ കൊള്ളയടിക്കുകയാണ്. ഡാറ്റാ കൈമാറ്റത്തെ എതിര്‍ത്ത് സി.പി.എം കേന്ദ്ര കമ്മിറ്റി മുന്‍പ് നിലപാടെടുത്തിട്ടുണ്ട്. ഇതിനെ ന്യായീകരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പിണറായി അധികാരം കിട്ടിയപ്പോള്‍ പാര്‍ട്ടി നയത്തെ തള്ളിപ്പറയുകയാണ്. കരാറില്‍നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്മാറണം. സ്വന്തം പാര്‍ട്ടി നിലപാടിനെപ്പറ്റിയും സി.പി.ഐ മുഖപത്രമായ ജനയുഗം എഴുതിയ എഡിറ്റോറിയലിനെപ്പറ്റിയും പിണറായി നിലപാട് വ്യക്തമാക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."