HOME
DETAILS

കുടിയേറ്റത്തൊഴിലാളികളുടെ ശമ്പളം ഹരജിയുമായി വരുന്നതിനു പകരം സഹായം ചെയ്തൂടെ: തുഷാര്‍ മേത്ത നിങ്ങളുടെ ജോലി ഞങ്ങള്‍ ചെയ്യണോ എന്ന് പ്രശാന്ത് ഭൂഷണ്‍

  
backup
April 22 2020 | 01:04 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81-3

 


ന്യൂഡല്‍ഹി: കൊവിഡ് കാലത്തെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് തങ്ങള്‍ക്കാവുന്നത് ചെയ്യാനാണ് എല്ലാവരും ശ്രമിക്കുന്നതെന്ന് സുപ്രിം കോടതി.
കുടിയേറ്റത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ തന്നെ ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരായ ഹര്‍ഷ് മന്ദര്‍, അഞ്ജലി ഭരദ്വാജ് എന്നിവരുടെ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എന്‍.വി രമണ, എസ്.കെ കൗള്‍, ബി.ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
വാദത്തിനിടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹരജിക്കാരുടെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും തമ്മില്‍ ഏറ്റുമുട്ടി. പൊതുതാല്‍പര്യ ഹരജിയുമായി വരുന്നതിന് പകരം കുടിയേറ്റത്തൊഴിലാളികള്‍ക്ക് എന്തെങ്കിലും സഹായം ചെയ്തു കൂടെയെന്ന് തുഷാര്‍ മേത്ത പ്രശാന്ത് ഭൂഷണെ പരിഹസിച്ചതോടെയായിരുന്നു തുടക്കം.
ഞങ്ങളാലാവുന്നത് തങ്ങള്‍ ചെയ്യുന്നുണ്ടെന്നും 15 ലക്ഷം തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുകയെന്ന നിങ്ങളുടെ ജോലി ഞങ്ങള്‍ ചെയ്യണമെന്നാണോ പറയുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ തിരിച്ചു ചോദിച്ചു.
സര്‍ക്കാര്‍ അഭയകേന്ദ്രങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഭക്ഷണം പോലും ലഭിക്കുന്നില്ല. അവരെ കൂട്ടത്തോടെ അടച്ചിട്ടിരിക്കുകയാണ്.
96 ശതമാനം പേര്‍ക്കും സര്‍ക്കാര്‍ റേഷന്‍ ലഭിച്ചിട്ടില്ലെന്ന് പഠന റിപ്പോര്‍ട്ടുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
11,000 തൊഴിലാളികള്‍ക്ക് ലോക്ക് ഡൗണിനുശേഷം കുറഞ്ഞ കൂലി പോലും ലഭിച്ചിട്ടില്ല. രാജ്യത്തെ സംവിധാനങ്ങളെ പരിഹസിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
പ്രശാന്ത് ഭൂഷണ്‍ മുന്നോട്ടുവച്ച കണക്കുകളുടെ ആധികാരികതയെ തുഷാര്‍ മേത്ത ചോദ്യം ചെയ്തു. ഭക്ഷണവും മറ്റും ഉറപ്പാക്കാന്‍ വിജിലന്റ് ഹെല്‍പ് ലൈനുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മേത്ത പറഞ്ഞു. ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിച്ചാല്‍ ഭക്ഷണം ലഭിക്കുമെന്നായിരുന്നു മേത്തയുടെ വാദം.
ഈ ഘട്ടത്തില്‍ ഇടപെട്ട കോടതി എല്ലാവരും തങ്ങളാലാവും വിധം കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  25 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  25 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  25 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  25 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  25 days ago