HOME
DETAILS
MAL
നേപ്പാളില്‍നിന്ന് ഇന്ത്യയിലേക്ക് സൈക്കിളില്‍ പുറപ്പെട്ട രണ്ടുപേര്‍ മരിച്ചു
backup
April 22 2020 | 01:04 AM
കാഠ്മണ്ഡു:നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്ക് സൈക്കിളില്‍ പുറപ്പെട്ട രണ്ടുപേര്‍ അപകടത്തില്‍ മരിച്ചു. ലോക്ക്ഡൗണ്‍ കാരണം വാഹനം ലഭിക്കാത്തതിനാല്‍ സൈക്കിളില്‍ യാത്ര പുറപ്പെട്ടവരാണ് അപകടത്തില്‍ മരിച്ചത്. ബിഹാറിലെ മോത്തിഹാരിക്കാരായ മുകേഷ് ഗുപ്തയും സന്തോഷ് മഹാതോവുമാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ച സൈക്കിളില്‍ നേപ്പാളിലെ ഒരു കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ജാഗിരിദാദ എന്ന സ്ഥലത്തുവച്ച് 150 മീറ്റര്‍ താഴ്ചയിലേക്കാണ് സൈക്കിള്‍ മറിഞ്ഞത്. കാഠ്മണ്ഡുവില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ദുരന്ത സ്ഥലം. പഴയ കടലാസുകളും ആക്രി സാധനങ്ങളും ശേഖരിക്കുന്നവരായിരുന്നു ഇവര്‍. നാലു പേരാണ് രണ്ട് സൈക്കിളുകളിലായി യാത്ര പുറപ്പെട്ടത്.
ഇതില്‍ രണ്ട് പേര് നാട്ടിലെത്തിയിട്ടുണ്ട്. യാത്രക്കിടെ ഇവര്‍ എങ്ങിനെയാണ് വഴി പിരിഞ്ഞതെന്ന് അറിവായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."