HOME
DETAILS

ഗുജറാത്തില്‍ നിന്നും കടത്തിയ പത്ത് ടണ്‍ പഴകിയ മത്സ്യം പിടികൂടി

  
backup
April 22 2020 | 10:04 AM

fish-kasargoad-from-gujarath

ചെറുവത്തൂര്‍(കാസര്‍കോട്): ഗുജറാത്തില്‍ നിന്നും കൊണ്ടുവരികയായിരുന്ന പത്തു ടണ്‍ പഴകിയ മത്സ്യം ചെറുവത്തൂരില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി നശിപ്പിച്ചു. കോഴിക്കോട് മുതല്‍ തൃശൂര്‍ വരെ വിവിധ മാര്‍ക്കറ്റുകളിലേക്കുള്ള മത്സ്യമാണ് പിടികൂടിയത്. ഇന്നലെ അര്‍ധരാത്രി ഒന്നോടെയാണ് കണ്ടൈനര്‍ ലോറി മത്സ്യവുമായി ചെറുവത്തൂരില്‍ എത്തിയത്. പരിശോധനയ്ക്കായി തുറന്നപ്പോള്‍ തന്നെ ദുര്‍ഗന്ധം വമിക്കുകയായിരുന്നു.

330 ബോക്‌സുകളിലായാണ് വിവിധയിനം മത്സ്യങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഏട്ട, മണങ്ങ്, ചൂര, സ്രാവ് മത്സ്യങ്ങളെല്ലാം അഴുകി തുടങ്ങിയ നിലയിലായിരുന്നു. ഭക്ഷ്യ സുരക്ഷാ വിഭാഗം സഞ്ചരിക്കുന്ന ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് വ്യക്തമായി. അഞ്ചു ദിവസത്തെ പഴക്കം കണക്കാക്കുന്നു. പിടിച്ചെടുത്ത മത്സ്യം മടിക്കൈ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെത്തിച്ചു.

കാസര്‍കോഡ് ഭക്ഷ്യ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷനര്‍ പി.യു ഉദയശങ്കര്‍, ഭക്ഷ്യ സുരക്ഷാ ഓഫിസര്‍ കെ.പി മുസ്തഫ, ജീവനക്കാരായ എം.ശ്രീനിവാസന്‍, പി.വി രാജു, പി.കെ വിജയന്‍, വി.കെ സിനോജ് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ചന്തേര സി.ഐ കെ.പി സുരേഷ് ബാബു, ഫിഷറീസ് സീനിയര്‍ കോ- ഓപ്പറേറ്റിവ് ഇന്‍സ്‌പെക്ടര്‍ സി.പി ഭാസ്‌കരന്‍ സ്ഥലത്തെത്തിയിരുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാണാതായ കുട്ടിയുടെ മൃതദേഹം പള്ളിക്കുളത്തില്‍ നിന്നു കണ്ടെത്തി ; ചെരിപ്പും ഫോണും കുളത്തിനു സമീപം

Kerala
  •  9 days ago
No Image

Toda'y UAE Market: യുഎഇയിലെ ഏറ്റവും പുതിയ സ്വര്‍ണം, വെള്ളി വില ഇങ്ങനെ; ദിര്‍ഹം - രൂപ വിനിമയ നിരക്കും പരിശോധിക്കാം

uae
  •  9 days ago
No Image

ഓസ്‌ട്രേലിയക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; മുന്നിലുള്ളത് വമ്പൻ നേട്ടം

Cricket
  •  9 days ago
No Image

ഇന്ത്യന്‍ രൂപയും ഡോളറും യൂറോയും ഗള്‍ഫ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ വിനിമയ നിരക്ക് | Indian Rupee Value on October 08

Economy
  •  9 days ago
No Image

ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 16 പേര്‍ക്ക് ദാരുണാന്ത്യം 

National
  •  9 days ago
No Image

'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍' പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ് 

Kerala
  •  9 days ago
No Image

സന്ദർശകർക്ക് ആശ്വാസം; ശൈത്യകാലത്ത് അൽഉലയിലേക്ക് കൂടുതൽ സർവിസുകളുമായി വിമാനക്കമ്പനികൾ

Saudi-arabia
  •  9 days ago
No Image

ഗസ്സ വംശഹത്യക്ക് അമേരിക്ക ചെലവിട്ടത് രണ്ടു ലക്ഷം കോടി രൂപ

International
  •  9 days ago
No Image

സഊദി: വാടക കൂടുന്നത് തടയാനുറച്ച് ഭരണകൂടം; വര്‍ധനവ് മരവിപ്പിക്കല്‍ രാജ്യവ്യാപകമാക്കും; ജുമുഅ ഖുതുബയിലും വിഷയമാകും | Saudi Rent Increase

Saudi-arabia
  •  9 days ago
No Image

ലക്ഷം തൊടാന്‍ പൊന്ന്; പവന്‍ വില ഇന്ന് 90,000 കടന്നു

Business
  •  9 days ago