HOME
DETAILS

ദക്ഷിണാഫ്രിക്കയില്‍  മലയാളികള്‍ ദുരിതത്തില്‍

  
backup
April 23 2020 | 02:04 AM

%e0%b4%a6%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a3%e0%b4%be%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2
 
 
എടക്കര: ക്വാറന്റൈന്‍ കാലാവധി തീരാതെ ജോലിയില്‍ പ്രവേശിക്കാന്‍ ബ്രിട്ടീഷ് കമ്പനി നിര്‍ബന്ധിക്കുന്നതിനാല്‍ മലയാളികളടക്കമുളള എഴുപതോളം ഇന്ത്യക്കാര്‍ ദക്ഷിണാഫ്രിക്കയില്‍ ദുരിതത്തില്‍. 
ദക്ഷിണാഫ്രിക്കയിലെ കിന്റോസിലാണ് ഭക്ഷണവും വെള്ളവും കിട്ടാതെ ഇന്ത്യക്കാര്‍ ദുരിതത്തിലായിരിക്കുന്നത്. ഹൈഡ്രോ ആര്‍ക്ക് സെക്കുണ്ട എന്ന ബ്രിട്ടീഷ് ഓയില്‍ കമ്പനിയിലെ ജീവനക്കാരാണിവര്‍. കഴിഞ്ഞ മാസം ഇരുപത്തിയാറുമുതല്‍ ദക്ഷിണാഫ്രിക്കയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് രണ്ട് ആഴ്ചത്തേക്ക് ലോക്ക് ഡൗണ്‍ നീട്ടുകയും ചെയ്തു.  ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ വര്‍ക്ക് സൈറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ജോലിക്കാര്‍ ക്വാറന്റൈനില്‍ ആയത്. എന്നാല്‍ കാലാവധി പൂര്‍ത്തിയാകും മുന്‍പ് ജോലിയില്‍ പ്രവേശിക്കാനാണ് കമ്പനിയുടെ നിര്‍ദ്ദേശം. ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ ശേഷം മാത്രമേ ജോലിക്കു കയറാന്‍ കഴിയുകയുള്ളുവെന്ന് ഇവര്‍ കമ്പനിയെ അറിയിച്ചു. എന്നാല്‍ ജോലിക്കാരുടെ വാദംകേള്‍ക്കാന്‍ കമ്പനി തയാറാകുന്നില്ല.
ഇതേത്തുടര്‍ന്ന് ഇവരോടൊപ്പമുണ്ടായിരുന്ന പ്രതിനിധികളെയും പാചക തൊഴിലാളികളെയും കമ്പനി മടക്കി വിളിച്ചു. അടുക്കള പൂട്ടുകയും വെള്ളം, ഗ്യാസ് എന്നിവയടക്കമുള്ള അവശ്യവസ്തുക്കളുടെ വിതരണം കമ്പനി നിര്‍ത്തുകയും ചെയ്തു. താമസസ്ഥലത്തുനിന്ന് ഇറക്കിവിടുമെന്ന് ഇന്നലെ കമ്പനി ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മലപ്പുറം, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ് മലയാളികളിലധികവും. മൂന്നു മാസത്തെ വിസക്കെത്തിയവര്‍ മുതല്‍ ഏഴ് വര്‍ഷമായി ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ വരെ ഇതില്‍ ഉള്‍പ്പെടും. ആലുവയിലുള്ള ഐ.എം.ആര്‍ എന്ന റിക്രൂട്ടിംഗ് ഏജന്‍സിയാണ് ഇവരെ ബ്രട്ടീഷ് കമ്പനിക്കു വേണ്ടി ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോയത്.
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ പ്രഭാഷണത്തിനിടെ തെക്കന്‍ ലബനാനില്‍ ഇസ്രാഈലിന്റെ വ്യോമാക്രമണം

International
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

National
  •  3 months ago
No Image

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഇ-കെവൈസി അപ്‌ഡേഷന്‍ ആരംഭിച്ചു; തീയതികളറിയാം

Kerala
  •  3 months ago
No Image

ഇപ്പാേള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല; എല്ലാം വഴിയേ മനസ്സിലാകും; ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

Kerala
  •  3 months ago
No Image

പിടിക്കപ്പെടുമെന്ന് ഉറപ്പായി; കല്യാണ വീട്ടില്‍ നിന്ന് മോഷ്ടിച്ച 17.5 പവന്‍ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  3 months ago
No Image

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്‌സി 

Kerala
  •  3 months ago
No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  3 months ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  3 months ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  3 months ago