HOME
DETAILS
MAL
ഇമ്രാന്ഖാന് കൊവിഡ് ടെസ്റ്റ്
backup
April 23 2020 | 02:04 AM
ഇസ്ലാമാബാദ്: പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന്ഖാന് കൊവിഡ് നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. കൊവിഡ് സ്ഥിരീകരിച്ച ഒരാളുമായി ഇമ്രാന്ഖാന് സമ്പര്‍ക്കം പുലര്‍ത്തിയെന്നു വ്യക്തമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തിനു കൊവിഡ് ടെസ്റ്റ് നടത്തിയതായാണ് വിവരം. ഇതിന്റെ ഫലം പുറത്തുവന്നിട്ടില്ല.
പാകിസ്താനിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ ഫൈസല്‍ ഈഥിക്കു കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമായി പ്രധാനമന്ത്രി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനു കൊവിഡ് ടെസ്റ്റ് നടത്തിയത്. കഴിഞ്ഞ ദിവസമാണ് തനിക്കു കൊവിഡ് സ്ഥിരീകരിച്ചതായി ഫൈസല്‍ ഈഥി തന്നെ വ്യക്തമാക്കിയിരുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടതോടെയായിരുന്നു ഇദ്ദേഹം കൊവിഡ് ടെസ്റ്റിനു വിധേയനായിരുന്നത്.
നേരത്തെ, പാക് പ്രധാനമന്ത്രിയുടെ കൊറോണ പ്രതിരോധ ഫണ്ടിലേക്ക് ഇദ്ദേഹം ഒരു കോടി പാകിസ്താനി രൂപ കൈമാറിയിരുന്നു. ഇസ്ലാമാബാദിലെത്തി പ്രധാനമന്ത്രിക്കായിരുന്നു ഇതിന്റെ ചെക്ക് കൈമാറിയിരുന്നത്. പിന്നീടാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് പാക് പ്രധാനമന്ത്രിയും കൊവിഡ് ടെസ്റ്റ് നടത്തുകയും നിരീക്ഷണത്തിലാകുകയും ചെയ്തത്. നേരത്തെ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആദ്യം വീട്ടില്‍ ഐസൊലേഷനില്‍ കഴിഞ്ഞ അദ്ദേഹം ആരോഗ്യനില മോശമായതിനെ തുടര്‍ന്നു പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി. മൂന്നു ദിവസം ഐ.സി.യുവില്‍ കഴിഞ്ഞ ശേഷം രോഗം ഭേദമായതിനെ തുടര്‍ന്നാണ് അദ്ദേഹം ആശുപത്രി വിട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."